രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കുടിക്കാം ഈ മൂന്ന് പാനീയങ്ങൾ

Published : Jul 18, 2023, 04:56 PM ISTUpdated : Jul 18, 2023, 04:59 PM IST
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കുടിക്കാം ഈ മൂന്ന് പാനീയങ്ങൾ

Synopsis

' ഡയറ്റ് രക്തസമ്മർദ്ദത്തിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തും. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും...' -  നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുമായ ഡയറ്റ് ആൻഡ് ന്യൂട്രീഷനായ ഡോ. ഉഷാകിരൺ സിസോദിയ പറഞ്ഞു.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിമിതമായ പൂരിത കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കും. അതുപോലെ, ആരോഗ്യകരമായ ചില പാനീയങ്ങൾ കുടിക്കുന്നതും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

'ഡയറ്റ് രക്തസമ്മർദ്ദത്തിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തും. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും...' -  നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുമായ ഡയറ്റ് ആൻഡ് ന്യൂട്രീഷനായ ഡോ. ഉഷാകിരൺ സിസോദിയ പറഞ്ഞു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് പാനീയങ്ങളെ കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഡയറ്റീഷ്യൻ ലോവ്‌നീത് ബത്ര. 'നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും മാറ്റങ്ങൾ വരുത്തുന്നതിനു പുറമേ, നിരവധി പാനീയങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സഹായിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്...' - ബത്ര കുറിച്ചു.

ഒന്ന്...

ആദ്യത്തേത് എന്ന് പറയുന്നത് നെല്ലിക്ക ഇഞ്ചി ജ്യൂസാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഹൈപ്പർടെൻഷന്റെ വളർച്ചയും പുരോഗതിയും തടയാനും നെല്ലിക്കയ്ക്ക് കഴിയുമെന്നും പഠനങ്ങൾ പറയുന്നു. രക്തസമ്മർദ്ദത്തിന് നെല്ലിക്ക ഇഞ്ചി ജ്യൂസ് വളരെ ഗുണം ചെയ്യും. രക്തക്കുഴലുകൾ വികസിപ്പിക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്താൻ ഇഞ്ചി സഹായകമാണ്. 

രണ്ട്...

രണ്ടാമത്തേത് എന്ന് പറയുന്നത് മല്ലിയിലയുടെ വെള്ളമാണ്. മല്ലിയില ജ്യൂസ് ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഇത് ശരീരത്തെ അധിക സോഡിയവും വെള്ളവും പുറന്തള്ളാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറച്ചേക്കാം.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും മല്ലിയിലയുടെ വെള്ളം നല്ലതാണ്. മല്ലിയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഇത് സോഡിയം ഇല്ലാതാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

മൂന്ന്...

ബീറ്റ്റൂട്ട് തക്കാളി ജ്യൂസാണ് മറ്റൊരു പാനീയം. ബീറ്റ്റൂട്ട് നൈട്രേറ്റ് (NO3) കൊണ്ട് സമ്പുഷ്ടമാണ്. കൂടാതെ രക്തസമ്മർദ്ദം (ബിപി) കുറയ്ക്കാനുള്ള കഴിവുമുണ്ട്.  തക്കാളി സത്തിൽ ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ തുടങ്ങിയ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായ ആന്റിഓക്‌സിഡന്റുകളായി അറിയപ്പെടുന്നു.

ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിനുള്ള ആരോഗ്യകരമായ മറ്റൊരു സംയോജനമാണ് ബീറ്റ്റൂട്ട് തക്കാളി ജ്യൂസ്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും. തക്കാളിയിൽ പൊട്ടാസ്യം, ലൈക്കോപീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ