
ചർമ്മസംരക്ഷണത്തിന് പലരും ഉപയോഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ (aloe vera) . മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും.കണ്ണിനടിയിലെ കറുപ്പകറ്റാൻ കറ്റാർവാഴ ജെൽ ഉപയോഗിച്ചാൽ മതിയാകും.
കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിൽ കറുപ്പ് ഉണ്ടാകുന്നതിന് കാരണം. മുഖത്തെ നിറം വർധിപ്പിക്കാൻ കറ്റാര് വാഴ ജെൽ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡൻറും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും. വേനൽക്കാലത്ത് വെയിൽ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകൾക്ക് കറ്റാർവാഴയുടെ ജെൽ പുരട്ടിയാൽ മതിയാകും. ചർമ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.
കറ്റാർവാഴ പോലെ തന്നെ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് പപ്പായ. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ചർമ്മത്തെ ആരോഗ്യകരമാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഘടകമാണ് കൊളാജൻ. പപ്പായയ്ക്ക് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്, ഇത് ആ കറുത്ത പാടുകളും മുഖക്കുരു പാടുകളും ലഘൂകരിക്കാൻ സഹായിക്കും. ഇനി ഇവ രണ്ടും ചേർത്തൊരു ഫേസ് പാക്ക് തയ്യാറാക്കിയാലോ?
പാക്ക് തയ്യാറാക്കേണ്ട വിധം...
ആദ്യം മൂന്ന് കഷ്ണം പഴുത്ത പപ്പായ നന്നായി പേസ്റ്റാറ്റി എടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ ഇടുക. രണ്ടും നല്ല പോലെ മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
മുഖസൗന്ദര്യത്തിന് വാഴപ്പഴം കൊണ്ടൊരു കിടിലൻ ഫേസ് പാക്ക്