Cholesterol and Diabetes : കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാൻ ഇതാ ഒരു സൂപ്പർ ഫുഡ്

Web Desk   | Asianet News
Published : Jun 03, 2022, 10:47 AM ISTUpdated : Jun 03, 2022, 11:01 AM IST
Cholesterol and Diabetes :  കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാൻ ഇതാ ഒരു സൂപ്പർ ഫുഡ്

Synopsis

ജീവിതശെെലി രോ​ഗങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്.  β-glucan സമ്പുഷ്ടമായ ലയിക്കുന്ന ഭക്ഷണ നാരുകളുടെ മികച്ച ഉറവിടമാണ് ഓട്‌സ്. ഇത് അടിസ്ഥാനപരമായി ഒരു ബയോ ആക്റ്റീവ് സംയുക്തമാണ്. 

കൊളസ്ട്രോളും (cholesterol) പ്രമേഹവും (diabetes) ഇന്ന് പലരേയും അലട്ടുന്ന രണ്ട് പ്രധാന ആരോ​ഗ്യപ്രശ്നങ്ങളാണ്. ഇവ രണ്ടും ഒരു പരിധി വരെ നിയന്ത്രിക്കാൻ ഭക്ഷണങ്ങൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ടൈപ്പ് 2 പ്രമേഹം, ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) എന്നിവയാൽ ബുദ്ധിമുട്ടുന്നവർ എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാകാറുണ്ട്.

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, തിരക്കേറിയ ജീവിതശൈലി, ക്രമരഹിതമായ ഉറക്ക രീതികൾ എന്നിവ 
ഇൻസുലിൻ അസന്തുലിതാവസ്ഥയ്ക്കും ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ജീവിതശെെലി രോ​ഗങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്.  β-glucan സമ്പുഷ്ടമായ ലയിക്കുന്ന ഭക്ഷണ നാരുകളുടെ മികച്ച ഉറവിടമാണ് ഓട്‌സ്. ഇത് അടിസ്ഥാനപരമായി ഒരു ബയോ ആക്റ്റീവ് സംയുക്തമാണ്. ഇത് ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് കുറയ്ക്കുന്നതിനും ശരീരത്തിലെ ഇൻസുലിൻ നിയന്ത്രണം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

Read more തൈറോയ്ഡ് രോ​ഗികൾ കഴിക്കേണ്ട ആറ് സൂപ്പർ ഫുഡുകൾ

ദിവസവും ഓട്സ് കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അതുപോലെ നാലാഴ്ച്ച ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തും. കാരണം ഈ ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോൾ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

 

 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. എന്നാൽ ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത സന്തുലിതമാക്കാൻ മാത്രമല്ല അതേ സമയം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. 

ലയിക്കുന്ന നാരുകൾ നിറഞ്ഞ ധാന്യങ്ങളാണ് ഓട്‌സ്. വാസ്തവത്തിൽ, 1 കപ്പ് ഓട്സിൽ ഏകദേശം 8 ഗ്രാം ഫൈബർ, 51 ഗ്രാം കാർബോഹൈഡ്രേറ്റ്, 13 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം കൊഴുപ്പ്, 300 കലോറി എന്നിവയുണ്ട്. ഓട്സ് ഉപ്പുമാവായോ സ്മൂത്തിയായോ ഷേക്കിനൊപ്പമോ ചേർത്ത് കഴിക്കാം. 

Read more  അറിയാം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ