കൊളസ്‌ട്രോള്‍ പല തരത്തിലുണ്ട്. 'ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍' (എല്‍ഡിഎല്‍), 'ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍' (എച്ച്ഡിഎല്‍), ട്രൈഗ്ലിസറൈഡ്‌സ് എന്നിവയാണ് പ്രധാനപ്പെട്ട കൊളസ്‌ട്രോള്‍ രൂപങ്ങള്‍. ഇവയില്‍ എല്‍ഡിഎല്‍ ആണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി കുറയ്‌ക്കേണ്ടത്

ജീവിതശൈലീരോഗങ്ങളില്‍ ( Lifestyle Disease ) ഉള്‍പ്പെടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ മോശം കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയാണ് കൊളസ്‌ട്രോളില്‍ കണ്ടുവരുന്നത്. കൊളസ്‌ട്രോള്‍ സ്വതന്ത്രമായി അങ്ങനെ തന്നെ ഒരവസ്ഥയായിട്ടല്ല നിലനില്‍ക്കുന്നതെന്ന് നമുക്കറിയാം. പകരം അത് ഹൃദയമടക്കം പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ( Chlesterol and heart diseases ) പ്രതികൂലമായി ബാധിക്കാം. 

അതുകൊണ്ട് തന്നെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലികളില്‍ തന്നെയാണ് ഇതിന് പ്രധാനമായും മാറ്റങ്ങള്‍ വരുത്തേണ്ടത്. പ്രത്യേകിച്ച് ഭക്ഷണത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. 

കൊളസ്‌ട്രോള്‍ പല തരത്തിലുണ്ട്. 'ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍' (എല്‍ഡിഎല്‍), 'ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍' (എച്ച്ഡിഎല്‍), ട്രൈഗ്ലിസറൈഡ്‌സ് എന്നിവയാണ് പ്രധാനപ്പെട്ട കൊളസ്‌ട്രോള്‍ രൂപങ്ങള്‍. ഇവയില്‍ എല്‍ഡിഎല്‍ ആണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി കുറയ്‌ക്കേണ്ടത്. ഇതിന് സഹായകമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഓട്ട്‌സ ആണ് ഈ പട്ടികയില്‍ വരുന്ന ആദ്യ ഭക്ഷണസാധനം. എല്‍ഡിഎല്‍ കുറയ്ക്കാനാണ് ഓട്ട്‌സ് കാര്യമായും പ്രയോജനപ്പെടുക. ഓട്ടിസിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായകമാകുന്നത്. 

രണ്ട്...

സോയയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നൊരു വിഭവമാണ്. ദിവസത്തില്‍ 25 ഗ്രാം സോയ പ്രോട്ടീന്‍ കഴിക്കുന്നതിലൂടെ 5 ശതമാനം മുതല്‍ 6 ശതമാനം വരെ എല്‍ഡിഎല്‍ കുറയ്ക്കാനാകുമത്രേ. 

മൂന്ന്...

ധാന്യങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്. ഇതും എല്‍ഡിഎല്‍ കുറയ്ക്കാന്‍ തന്നെയാണ് സഹായകമാവുക. പ്രധാനമായും ഇതിലെ ഫൈബറാണ് ഈ ഘട്ടത്തില്‍ പ്രയോജനപ്പെടുന്നത്. 

നാല്...

ബീന്‍സ് പോലുള്ള പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ആറാഴ്ചയോളം പതിവായി ബീന്‍സ് ഒരു നേരം ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ ചീത്ത കൊളസ്‌ട്രോളിന്റെ (എല്‍ഡിഎല്‍) അളവ് അഞ്ച് ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

അഞ്ച്...

വെജിറ്റബിള്‍ ഓയിലുകള്‍ ഭക്ഷണത്തിലുപയോഗിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഇത് മിതമായ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ. അല്ലാത്ത പക്ഷം മറിച്ചുള്ള ഫലത്തിന് ഇടയാക്കാം. 

ആറ്...

കൊഴുപ്പടങ്ങിയ മത്സ്യം കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡാണ് പ്രധാനമായും ഇതിന് സഹായകമാകുന്നത്. 

ഏഴ്...

വെണ്ടയ്ക്കയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎല്‍ കുറയ്ക്കാന്‍ തന്നെയാണ് ഇത് സഹായകമാവുക. വെണ്ടവിത്തിന്റെ പൊടി ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിക്കുന്നവരുണ്ട്. 

എട്ട്...

പഴങ്ങള്‍ കാര്യമായി ഡയറ്റിലുള്‍പ്പെടുത്തുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായകമാണ്. ആപ്പിള്‍, മുന്തിരി എന്നിങ്ങനെയുള്ള പഴങ്ങളാണ് ഇതിന് കാര്യമായി സഹായകമാകുന്നത്.

Also Read:- വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് മികച്ച പാനീയങ്ങൾ

മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ? ആരോഗ്യമുള്ള കോശങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ മെഴുക് പോലെയുള്ള പദാര്‍ത്ഥങ്ങളാണ് കൊളസ്‌ട്രോള്‍. എന്നിരുന്നാലും, അവ ഒരു പരിധിയില്‍ സൂക്ഷിക്കണം. ശരീരത്തിന് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലഭിക്കുകയാണെങ്കില്‍ അത് രക്തക്കുഴലുകളില്‍ ഫാറ്റി ഡിപ്പോസിറ്റുകള്‍ വികസിപ്പിക്കാന്‍ തുടങ്ങുന്നു... Read More...