
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഭക്ഷണം മാത്രമല്ല ചില ശീലങ്ങളും സഹായിക്കുന്നു. ഹൃദ്രോഗങ്ങൾ, പ്രമേഹം തുടങ്ങിയ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട രോഗങ്ങളാണ് ആഗോളതലത്തിൽ രോഗാവസ്ഥയ്ക്കും മരണനിരക്കിനും പ്രധാന കാരണം.
അനാരോഗ്യകരമായ ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ, പ്രമേഹം, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട മറ്റ് അവസ്ഥകൾ എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് എന്നാണ്.
ഭക്ഷണത്തിനു ശേഷം 10 മിനിറ്റ് നടത്തം ശീലമാക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കിമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു. ഭക്ഷണത്തിന് ശേഷം നടക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കാറുണ്ട്. പ്രത്യേകിച്ച് പ്രമേഹമുള്ളവർക്കും അതുപോലെ പ്രമേഹം വരാൻ സാധ്യതയുള്ളവരും ഈ രീതി പിന്തുടരേണ്ടതാണ്.
10 മിനിറ്റ് നടത്തം പ്രമേഹം കുറയ്ക്കുകയും ഭക്ഷണ ശേഷം ഇരിക്കുന്നതിനേക്കാൾ 22% വരെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം കണ്ടെത്തുന്നതായി സ്‌പോർട്‌സ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഭക്ഷണത്തിനു ശേഷം ചെറിയ രീതിയിലുള്ള നടത്തം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. പതിവ് ഭക്ഷണത്തിനു ശേഷമുള്ള നടത്തം, ദിവസം മുഴുവൻ കലോറി എളുപ്പത്തിൽ കത്തിച്ച് കളയാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താനും ഇത് നല്ലതാണ്. ഉദാസീനമായ ലഘുഭക്ഷണത്തിനുള്ള സാധ്യതയും നടത്തം കുറയ്ക്കുന്നുതായി ഗവേഷകർ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാകുന്നത് ദിവസം മുഴുവൻ സ്ഥിരത കൈവരിക്കുന്നതിനും ആസക്തി കുറയുന്നതിനും കാരണമാകുന്നതിനാൽ പഞ്ചസാരയുടെ അളവ് കുറയുന്നു. ഭക്ഷണത്തിനു ശേഷം വെറും 10 മിനിറ്റ് നടക്കുന്ന ഈ ലളിതമായ ശീലം പേശികളെ സ്വാഭാവികമായി രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam