ഈ പച്ചക്കറി ശീലമാക്കൂ, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

Published : Jun 30, 2025, 02:03 PM IST
belly fat

Synopsis

പാലക്ക് ചീര വയറിലെ അധിക കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ സഹായിക്കും. കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് പാലക്ക് ചീര. 

ശരീരത്തിലെ അധിക കൊഴുപ്പ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് 'വിസറൽ കൊഴുപ്പ്'. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോ​ഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാം. 

വയറിന്റെ ആഴത്തിലും ശരീരത്തിന്റെ മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന കൊഴുപ്പാണ് വിസറൽ കൊഴുപ്പ്. ഈ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മെറ്റബോളിക് സിൻഡ്രോം, കാൻസർ തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പച്ചക്കറിയെ കുറിച്ചാണ് ഇനി പറയുന്നത്.

പാലക്ക് ചീര വയറിലെ അധിക കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ സഹായിക്കും. കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് പാലക്ക് ചീര. കരോട്ടിനോയിഡ് അടങ്ങിയ ചീര പോലുള്ള പച്ചക്കറികൾക്ക് കൊഴുപ്പ് ഓക്സീകരണം വർദ്ധിപ്പിച്ച് വീക്കം കുറയ്ക്കുന്നതിലൂടെ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ കഴിയും. രക്തത്തിൽ ഏറ്റവും കൂടുതൽ കരോട്ടിനോയിഡുകൾ ഉള്ള ആളുകൾക്ക് വിസറൽ കൊഴുപ്പ് കുറവാണെന്ന് ഒരു പഠനം കണ്ടെത്തി.

കരോട്ടിനോയിഡ് അടങ്ങിയ പച്ചക്കറികളിൽ നാരുകളും വെള്ളവും കൂടുതലാണ്. ഇത് അമിത വിശപ്പ് തടയുന്നു. കൂടാതെ, കലോറി ഉപഭോഗം കുറയ്ക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നവരിൽ വിസറൽ കൊഴുപ്പ് കുറവാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അമിതവണ്ണമുള്ളവരിൽ രക്തത്തിൽ കരോട്ടിനോയിഡുകളുടെ അളവ് കുറവായിരിക്കും. ഉയർന്ന കരോട്ടിനോയിഡിന്റെ അളവ് വിസറൽ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. 

ഒരു പഠനത്തിൽ രക്തത്തിലെ കരോട്ടിനോയിഡുകൾ ഉയരുമ്പോൾ ശരീരത്തിലെ കൊഴുപ്പും അരക്കെട്ടിന്റെ ചുറ്റളവും കുറയുന്നുവെന്ന് കണ്ടെത്തി. ചീര പോലുള്ള ഭക്ഷണങ്ങളിൽ നിന്നുള്ള കരോട്ടിനോയിഡുകൾ വിസറൽ കൊഴുപ്പ് ഉൾപ്പെടെയുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടഞ്ഞേക്കാം.

 

PREV
Read more Articles on
click me!

Recommended Stories

അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്