കരളിലെ ട്യൂമര്‍ ; ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ

Published : Jun 30, 2025, 12:04 PM ISTUpdated : Jun 30, 2025, 12:07 PM IST
liver tumor

Synopsis

ലക്ഷണങ്ങൾ ഗുരുതരമാകുന്നതുവരെ പല രോഗികളും തങ്ങൾ അപകടത്തിലാണെന്ന് തിരിച്ചറിയുന്നില്ലെന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ ഹെപ്പറ്റോളജിസ്റ്റും ലിവർ ട്രാൻസ്പ്ലാൻറ് ഫിസിഷ്യനുമായ ഡോ. പവൻ ഹഞ്ചനാലെ പറയുന്നു.  

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരൾ ദഹനത്തെ സഹായിക്കുന്നതിലും ഊർജ്ജ നില നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. കരളിൽ ട്യൂമർ പിടിപെടുന്നത് വളരെ വെെകിയാണ് പലരും കണ്ടെത്തുന്നത്.

ലക്ഷണങ്ങൾ ഗുരുതരമാകുന്നതുവരെ പല രോഗികളും തങ്ങൾ അപകടത്തിലാണെന്ന് തിരിച്ചറിയുന്നില്ലെന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ ഹെപ്പറ്റോളജിസ്റ്റും ലിവർ ട്രാൻസ്പ്ലാൻറ് ഫിസിഷ്യനുമായ ഡോ. പവൻ ഹഞ്ചനാലെ പറയുന്നു. വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യാനും ദഹനത്തെ സഹായിക്കാനും കരൾ പ്രവർത്തിക്കുന്നു.

കരൾ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും സൂക്ഷ്മമായതോ സാധാരണ ദഹനപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നതോ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വയറിലെ അസ്വസ്ഥത, ക്ഷീണം, ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അവ കരൾ തകരാറിന്റെ ലക്ഷണമാകാമെന്നും ഡോക്ടർ പറയുന്നു. അവഗണിക്കാൻ പാടില്ലാത്ത കരൾ ട്യൂമറിന്റെ 10 ആദ്യകാല ലക്ഷണങ്ങളെ കുറിച്ച് ഡോ. പവൻ പറയുന്നു.

1. വയറിന്റെ മുകളിൽ വലതുവശത്ത് സ്ഥിരമായ വേദന ഉണ്ടാകുന്നത് കരൾ പ്രശ്നത്തെ സൂചിപ്പിക്കുന്നു.

2. ശരീരഭാരം കുറയൽ : ശ്രമിക്കാതെ ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ആറ് മാസത്തിനുള്ളിൽ ശരീരഭാരത്തിന്റെ 5-10 ശതമാനത്തിൽ കൂടുതൽ കാരണമില്ലാതെ കുറഞ്ഞിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

3. വിശപ്പിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക: വളരെ വേഗത്തിൽ വയറു നിറഞ്ഞതായി തോന്നുകയോ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്നത് വീക്കം അല്ലെങ്കിൽ ട്യൂമർ വയറ്റിൽ വളരുന്നതിന്റെ ലക്ഷണമാണ്.

4. വിട്ടുമാറാത്ത ക്ഷീണം : എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. കരളിന്റെ പ്രവർത്തന തകരാറിലാണെന്നതിന്റെ ലക്ഷണമാണ്.

5. ഓക്കാനം, ഛർദ്ദി എന്നിവ അവഗണിക്കരുത്: തുടർച്ചയായ ഓക്കാനം അല്ലെങ്കിൽ പെട്ടെന്ന് ഛർദ്ദി ഉണ്ടാകുന്നത് കരൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്റെ ലക്ഷണമാണ്.

6. ത്വക്കിലോ കണ്ണുകളിലോ മഞ്ഞനിറം: ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണുന്നത് കരൾ ബിലിറൂബിൻ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുന്നില്ല എന്നതിന്റെ ലക്ഷണമാണ്.

7. വയറ് വീർത്തിരിക്കുക : വയറ് എപ്പോഴും വീർത്തിരിക്കുന്നതാണ് മറ്റൊരു ലക്ഷണം. വയറ് എപ്പോഴും വീർത്തിരിക്കുന്നത് ദ്രാവകം അടിഞ്ഞുകൂടുന്നതിന്റെ (അസൈറ്റുകൾ) ലക്ഷണമായിരിക്കാം. പലപ്പോഴും കരൾ പ്രവർത്തനം മോശമാകുകയോ ട്യൂമർ സംബന്ധമായ രക്തപ്രവാഹ തടസ്സം മൂലമോ ആകാം.

8. പനി : സ്ഥിരമായി പനി വരുന്നതും കരൾ തകരാളിലാണെന്നകിന്റെ ലക്ഷണമാണ്.

9. ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക: ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. പ്രത്യേകിച്ച് കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. കരളിന്റെ പ്രവർത്തനം തകരാറിലായതിനാൽ രക്തത്തിൽ പിത്തരസം ലവണങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ സൂചനയാകാം.

10. വയറിൽ മുഴ കാണുക : ചിലപ്പോൾ കരളിലെ ട്യൂമർ വാരിയെല്ലുകൾക്ക് താഴെ ഒരു മുഴ പോലെ തോന്നുന്ന തരത്തിൽ വലുതായി വളരുന്നു. ഇതും കരൾ ട്യൂമറിന്റെ മറ്റൊരു ലക്ഷണമാണ്.

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ