ഈ പച്ചക്കറി നിർബന്ധമായും കഴിക്കണം, കാൻസർ സാധ്യത കുറയ്ക്കും

Published : Jul 19, 2023, 08:02 PM ISTUpdated : Jul 19, 2023, 08:10 PM IST
ഈ പച്ചക്കറി നിർബന്ധമായും കഴിക്കണം, കാൻസർ സാധ്യത കുറയ്ക്കും

Synopsis

മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുള്ള കോളിഫ്‌ളവർ മൂത്രാശയം, വൻകുടൽ, പ്രോസ്റ്റേറ്റ്, സെർവിക്കൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

കോളിഫ്ലവർ പ്രേമിയാണോ നിങ്ങൾ?. പലരും കോളിഫ്ലവർ കഴിക്കുമെങ്കിലും അതിന്റെ പോഷക​ഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല. നല്ല ദഹനവ്യവസ്ഥയ്ക്കും ആരോഗ്യകരമായ ഹൃദയത്തിനും അത്യന്താപേക്ഷിതമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് കോളിഫ്ലവർ. വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യം കാരണം കോളിഫ്ലവർ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാണ്. ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്ന സൾഫോറാഫെയ്ൻ ഹൃദ്രോഗം ഉണ്ടാവുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. 

ആരോഗ്യകരമായ കോശ വളർച്ചയ്ക്ക് കോളിഫ്‌ളവറിലെ ഫോളേറ്റ് ആവശ്യമാണ്. ഗർഭിണികൾ കോളിഫ്ലവർ കഴിക്കുന്നത് ആരോഗ്യകരമായ വളർച്ചയെ പിന്തുണയ്ക്കുകയും ജനന വൈകല്യങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യും.

കാൻസർ പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട കോശങ്ങളുടെ നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങളായ കോളിഫ്‌ളവറിലെ പല പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. പ്രത്യേകിച്ച്, കോളിഫ്ളവറിൽ അയോഡിൻ-3-കാർബിനോൾ (I3C) എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. I3C ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ട്യൂമറുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. 

കോളിഫ്ളവറിൽ ഗ്ലൂക്കോസിനോലേറ്റുകൾ ( glucosinolates) എന്നറിയപ്പെടുന്ന ഒരു കൂട്ടം പദാർത്ഥങ്ങളുണ്ട്. ഈ പദാർത്ഥങ്ങൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ അവ സഹായിക്കുന്നു. ആൻറി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ ​ഗുണങ്ങളും ഇതിനുണ്ട്. 

 

 

മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുള്ള കോളിഫ്‌ളവർ മൂത്രാശയം, വൻകുടൽ, പ്രോസ്റ്റേറ്റ്, സെർവിക്കൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

സൾഫോറഫെയ്ൻ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഇത്  ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാതെ സൂക്ഷിക്കുന്നു. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദം പ്രോത്സാഹിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കോളിഫ്‌ളവറിന്റെ ഡയറ്ററി ഫൈബറിനും സമാനമായ കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ട്.

മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലേഷ്യയിൽ നിന്നെത്തിയ രോഗിക്ക് ഇന്ത്യയിലെ ആദ്യ തദ്ദേശീയ 'മിട്രൽ ക്ലിപ്പ്'; മൈഹാർട്ട് സ്റ്റാർകെയറിന് ചരിത്ര നേട്ടം
ഹൃദയത്തിലെ ബ്ലോക്ക് ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്