ശക്തമായ പ്രതിരോധശേഷി മിക്ക അണുബാധകളെയും ചെറുക്കാൻ കഴിയും. മഴക്കാലത്ത് വെള്ളം നന്നായി തിളപ്പിച്ച് കുടിക്കുക, പച്ചക്കറികൾ നന്നായി കഴുകുക, കൃത്യമായ ഇടവേളകളിൽ കൈകൾ വൃത്തിയാക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കുക. 

കുടലിന്റെ ആരോഗ്യം നാം പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിൽ നിന്ന് സ്വീകരിക്കാൻ കുടൽ ആരോഗ്യത്തോടെയിരിക്കണം. കുടലിലെ നല്ല ബാക്ടീരിയകളാണ് ദഹനം ശരിയായി നടത്തുകയും ചെയ്യുന്നത്. തെറ്റായ ജീവിതശൈലി കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കാം.

 മഴക്കാലത്ത് കുടലിന്റെ ആരോ​ഗ്യം കൂടുതൽ ശ്രദ്ധിക്കുക. മഴക്കാലത്ത് നിരവധി ആമാശയ അണുബാധകൾ, കോളറ, ടൈഫോയ്ഡ്, വയറിളക്കം എന്നിവ ബാധിക്കാം. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങി രോഗാണുക്കളിലൂടെ പകരുന്ന രോഗങ്ങളും മഴക്കാലത്ത് സാധാരണമാണ്. 

മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ശക്തമായ പ്രതിരോധശേഷി മിക്ക അണുബാധകളെയും ചെറുക്കാൻ കഴിയും. മഴക്കാലത്ത് വെള്ളം നന്നായി തിളപ്പിച്ച് കുടിക്കുക, പച്ചക്കറികൾ നന്നായി കഴുകുക, കൃത്യമായ ഇടവേളകളിൽ കൈകൾ വൃത്തിയാക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കുക.

അസംസ്കൃത ഭക്ഷണങ്ങൾ മഴക്കാലത്ത് ഒഴിവാക്കണം. കാരണം അവ ദഹനനാളത്തിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. കുടലിലേക്ക് ആരോഗ്യകരമായ ബാക്ടീരിയകൾ ഉണ്ടാകുന്നതിന് പോഷക​​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രോബയോട്ടിക്, പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുക. ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. വേപ്പ്, അശ്വഗന്ധ, ചെറുനാരങ്ങ, ഇഞ്ചി എന്നിവ എല്ലാത്തരം അണുബാധകളെയും രോഗങ്ങളെയും അകറ്റുന്നതിന് സഹായിക്കുന്നു.

മഴക്കാലത്ത് പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. അസംസ്കൃത ഭക്ഷണങ്ങൾ വയറ്റിലെ അസ്വസ്ഥതയ്ക്ക് കാരണമാകും. പഴങ്ങൾ കഴിക്കുന്നതിന് മുമ്പ് നാം നന്നായി കഴുകണം. കൂടാതെ നാരുകളുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

കുരുമുളക്, മഞ്ഞൾ, നാരങ്ങ, ഇഞ്ചി തുടങ്ങിയവ ചേർത്തുള്ള ഹെർബൽ ടീ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. കറുവാപ്പട്ട, ഗ്രാമ്പൂ, മസാല തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുള്ള ചായ പ്രതിരോധശേഷി മെച്ചപ്പെടുത്തും.

പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ പ്രോട്ടീൻ വലിയ പങ്കാണ് വഹിക്കുന്നത്. അതിനാൽ, പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഉച്ചഭക്ഷണത്തിന് പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക. പ്രതിരോധശേഷി കൂട്ടുന്ന മറ്റൊരു പോഷകമാണ് ഒമേഗ 3. ഫ്ളാക്സ് സീഡുകൾ, തണ്ണിമത്തൻ വിത്തുകൾ, ബദാം, വാൽനട്ട്, മത്സ്യം എന്നിവയിൽ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഇവ കൂടുതലായി ഉൾപ്പെടുത്തുക.

മുടിയുടെ ആരോ​ഗ്യത്തിനായി ഈ പോഷകങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

Oommen Chandy passes away | ഉമ്മൻ ചാണ്ടി അന്തരിച്ചു | Asianet News Live | Kerala Live TV News