പുരുഷന്മാരിൽ സാധാരണയായി കണ്ട് വരുന്ന മൂന്ന് ലൈംഗിക പ്രശ്‌നങ്ങള്‍

By Web TeamFirst Published Oct 16, 2021, 7:05 PM IST
Highlights

പുരുഷന്മാരിൽ സാധാരണയായി ഉണ്ടാകുന്ന പ്രധാനപ്പെട്ട മൂന്ന് ലൈംഗിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് മിഷിഗണിലെ ഹെൻറി ഫോർഡ് ഹെൽത്തിലെ യൂറോളജിസ്റ്റ് ഡോ. അലി ദബജ പറയുന്നു.

പുരുഷന്മാരിൽ പലതരത്തിലുള്ള ലെെം​ഗിക പ്രശ്നങ്ങൾ (Sexual problems) കണ്ട് വരുന്നുണ്ട്. ഉദ്ധാരണശേഷിക്കുറവ് (erectile dysfunction), കുറഞ്ഞ ലൈംഗിക തൃഷ്ണ (low sex drive) തുടങ്ങി പല ലൈംഗിക പ്രശ്‌നങ്ങളും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർ നേരിടാറുണ്ട്. 

ചികിത്സിക്കാതിരുന്നാൽ പ്രായം കൂടുന്നതിന് അനുസരിച്ച് ഇവയുടെ ആഘാതം വർധിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പുരുഷന്മാരിൽ സാധാരണയായി ഉണ്ടാകുന്ന പ്രധാനപ്പെട്ട മൂന്ന് ലൈംഗിക പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് മിഷിഗണിലെ ഹെൻറി ഫോർഡ് ഹെൽത്തിലെ യൂറോളജിസ്റ്റ് ഡോ. അലി ദബജ പറയുന്നു.

ഒന്ന്...

പുരുഷന്മാർ സാധാരണയായി നേരിടുന്ന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ഉദ്ധാരണശേഷിക്കുറവ്. പല കാരണങ്ങൾ കൊണ്ട് ഉദ്ധാരണശേഷി കുറവുണ്ടാകാം. ചിലരിൽ മാനസിക പ്രശ്‌നങ്ങൾ കൊണ്ടാകാം. മറ്റുചിലരിൽ ധമനികളിലെ തകരാറുകൾ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകൾ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് ഉണ്ടാകാം.

രണ്ട്...

ലൈംഗിക ബന്ധത്തോടുള്ള താത്പര്യം പുരുഷന്മാരിൽ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. എന്നാൽ ദീർഘനാളത്തേക്കുള്ള ലൈംഗികാസക്തിക്കുറവ് ഗൗരവത്തോടെ എടുക്കേണ്ട പ്രശ്‌നമാണ്. ശരീരത്തിലെ കുറഞ്ഞ ടെസ്റ്റോസ്‌റ്റെറോൺ തോതും ആന്റി ഡിപ്രസന്റുകൾ പോലുള്ള ചില മരുന്നുകളും ഇതിനു കാരണമാകാറുണ്ട്. ഭയം, ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം എന്നിവ സെക്സിനോടുള്ള താൽപര്യം കുറയ്ക്കാം.

മൂന്ന്...

50 വയസ് കഴിഞ്ഞാൽ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ(Testosterone) ഹോർമോണിന്റെ അളവ് കുറഞ്ഞു വരുന്നത് കാണാം. ഇത് ക്ഷീണത്തിനും ലൈംഗികതയോടുള്ള താൽപര്യം കുറയ്ക്കുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നുണ്ടെങ്കിൽ ഒരു ‍ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാവുന്നതാണ്.

കൊവിഡ് മുക്തി നേടിയാലും രണ്ടിലൊരാള്‍ക്ക് എന്ന നിലയില്‍ ഈ പ്രശ്‌നങ്ങള്‍...

 

click me!