
ക്യാൻസർ ഏറ്റവും മാരകമായ രോഗമായി തന്നെയാണ് പലരും കാണുന്നത്. ക്യാൻസർ ജനിതകമാകാമെങ്കിലും മിക്ക ക്യാൻസറുകളും പൊണ്ണത്തടി, പ്രമേഹം, മോശം ഭക്ഷണക്രമം തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ജീവിതശെെലിയിലെ മാറ്റങ്ങൾ മാത്രമല്ല ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളും ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി പറയുന്നു. ഈ മൂന്ന് ഭക്ഷണങ്ങൾ ദിവസവും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ക്യാൻസറിനെ തടയാൻ സഹായിക്കും.
ബ്രാെക്കോളി
ബ്രാെക്കോളിയിൽ ക്യാൻസർ വിരുദ്ധ ഏജന്റുകളിലൊന്നായ സൾഫോറാഫെയ്ൻ എന്ന ഒരു തന്മാത്ര അടങ്ങിയിരിക്കുന്നു. സൾഫോറാഫെയ്ൻ ശരീരത്തെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുക മാത്രമല്ല ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താൻ കഴിയും.
ബ്രാെക്കോളി പതിവായി കഴിക്കുന്നത് സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. കൂടാതെ, ഹോർമോണുകളെ സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു ബയോആക്ടീവ് സംയുക്തമായ ഇൻഡോൾ-3-കാർബിനോൾ ബ്രോക്കോളി നൽകുന്നു. അവയിൽ അടങ്ങിയിരിക്കുന്ന സംരക്ഷിത ഫൈറ്റോകെമിക്കലുകൾ സംരക്ഷിക്കാനുള്ള മാർഗമാണ് പച്ചക്കറികൾ ചെറുതായി ആവിയിൽ വേവിക്കുന്നത്. അമിതമായി വേവിക്കുന്നത് ഒഴിവാക്കണം. കാരണം പൂർണ്ണമായി തിളപ്പിച്ചാൽ ആ ഗുണങ്ങളിൽ പലതും നഷ്ടപ്പെടും. ആഴ്ചയിൽ മൂന്ന് തവണ ബ്രോക്കോളി ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തും.
വെളുത്തുള്ളി
അല്ലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നവർക്ക് ആമാശയം, വൻകുടൽ, സ്തനങ്ങൾ, അന്നനാളം എന്നിവയുടെ അർബുദ സാധ്യത കുറവാണെന്ന് ചില പഠനങ്ങൾ പറയുന്നു.
ക്യാരറ്റ്
മറ്റൊരു ഭക്ഷണമാണ് ക്യാരറ്റ്. ക്യാരറ്റിൽ കരോട്ടിനോയിഡുകൾ, ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്യാൻസറിന് കാരണമാകുന്ന കോശങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ക്യാരറ്റ് കൂടുതലായി അടങ്ങിയ ഭക്ഷണക്രമം ശ്വാസകോശം, ആമാശയം, പ്രോസ്റ്റേറ്റ് തുടങ്ങിയ അർബുദ സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങൾ പറയുന്നു.