വന്ധ്യതയിലേക്ക് നയിച്ചേക്കാവുന്ന മൂന്ന് ലൈംഗിക രോഗങ്ങൾ

By Web TeamFirst Published Jul 26, 2021, 6:36 PM IST
Highlights

' പെൽവിക് കോശജ്വലന രോഗങ്ങൾ (പിഐഡി), പെൽവിക് ഭാ​ഗത്ത് വീക്കം, ട്യൂബല്‍ തടസം എന്നിവ ഉണ്ടാകാനും  സ്ത്രീകൾക്ക് ലൈംഗിക രോഗങ്ങൾ ബാധിച്ചാൽ കൂടുതൽ ദോഷകരമാവുകയും ചെയ്യും. ഇത് വന്ധ്യത, ട്യൂബല്‍ പ്രഗ്നന്‍സി, വിട്ടുമാറാത്ത പെൽവിക് വേദന എന്നിവയ്ക്ക് കാരണമാകുന്നു...' - ART ഫെർട്ടിലിറ്റി ക്ലിനിക്കിലെ സീനിയർ കൺസൾട്ടന്റ് ഡോ. മീനാക്ഷി ദുവ പറഞ്ഞു.

ലൈംഗിക രോഗങ്ങളെപ്പറ്റി പല മിഥ്യാധാരണകളുണ്ട്. സുരക്ഷിതമായുള്ള ലൈംഗികബന്ധം പാലിക്കാത്തവർക്ക് ലൈംഗിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. ലൈംഗിക ബന്ധത്തിലൂടെ പടരുന്ന ചില രോഗങ്ങളിൽ (എസ്ടിഡി) അല്ലെങ്കിൽ ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) ബാക്ടീരിയ, വൈറസ് എന്നിവ മൂലമുണ്ടാകാമെന്ന് വിദ​ഗ്ധർ. ഇത് പിടിപെടാനുള്ള സാധ്യത പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ആണെങ്കിലും സ്ത്രീകളിൽ ഇത് കൂടുതൽ ​​ഗുരുതരമാവുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യും.

'പെൽവിക് കോശജ്വലന രോഗങ്ങൾ (പിഐഡി), പെൽവിക് ഭാ​ഗത്ത് വീക്കം, ട്യൂബല്‍ തടസം എന്നിവ ഉണ്ടാകാനും സ്ത്രീകൾക്ക് ലൈംഗിക രോഗങ്ങൾ ബാധിച്ചാൽ കൂടുതൽ ദോഷകരമാവുകയും ചെയ്യും. ഇത് വന്ധ്യത, ട്യൂബല്‍ പ്രഗ്നന്‍സി, വിട്ടുമാറാത്ത പെൽവിക് വേദന എന്നിവയ്ക്ക് കാരണമാകുന്നു....' - ART ഫെർട്ടിലിറ്റി ക്ലിനിക്കിലെ സീനിയർ കൺസൾട്ടന്റ് ഡോ. മീനാക്ഷി ദുവ പറഞ്ഞു. വന്ധ്യതയിലേക്ക് നയിച്ചേക്കാവുന്ന മൂന്ന് ലൈംഗിക രോഗങ്ങൾ ഏതൊക്കെയാണെന്ന് ഡോ.മീനാക്ഷി പറയുന്നു...

ക്ലമീഡിയ....

ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികബന്ധത്തിലൂടെ പകരുന്ന ഒരു അണുബാധയാണ് ക്ലമീഡിയ. ഇത് പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു ബാക്ടീരിയ അണുബാധയാണ്. പെൽവിക്-കോശജ്വലന രോഗത്തിന് (പിഐഡി) ഇത് കാരണമാകും. മാത്രമല്ല ഇത് സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

ഗൊണേറിയ...

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണ് ഗൊണേറിയ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ കൂടി രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും. എന്നാൽ രോഗം ബാധിച്ചാൽ ലക്ഷണങ്ങൾ പ്രകടമാകാൻ മാസങ്ങൾ വേണമെന്നതിനാൽ പലരും രോ​ഗം ഉണ്ടെന്ന കാര്യം തിരിച്ചറിയാൻ വെെകുന്നു. നിരവധി ആളുകളുമായി ലൈംഗിക ബന്ധം പുലർത്തുന്നവർക്കും ഗർഭനിരോധന ഉറകൾ ഉപയോഗിക്കാത്തവർക്കുമാണ് ഈ രോ​ഗം കൂടുതലും പിടിപെടുന്നത്.

ഹെർപ്പിസ്...

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു അണുബാധയാണ് ഹെർപ്പസ്.  ചുംബനം,സുരക്ഷിതമല്ലാത്ത ലൈംഗികത ഇങ്ങനെയെല്ലാം എന്നിവയിലൂടെ ഹെർപ്പിസ് പകരുന്നു. പുരുഷന്മാരിൽ ശുക്ലത്തിന്റെ അളവ് കുറയ്ക്കാനും വന്ധ്യതയിലേക്ക് നയിക്കാനും ഹെർപ്പിസിന് കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

നേരത്തെയുള്ള രോഗനിർണയം സങ്കീർണതകൾ തടയാൻ കഴിയും. ലക്ഷണങ്ങൾ പ്രകടമാകാത്ത എസ്ടിഡികൾക്ക് വർഷങ്ങളോളം ശരീരത്തിൽ തുടരാം. ലെെം​ഗിക രോ​ഗകൾ ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ വർഷത്തിൽ ഒരിക്കൽ പരിശോധന നടത്തുന്നത് നല്ലതാണെന്നും ഡോ.മീനാക്ഷി പറഞ്ഞു. 

സെക്‌സിലേർപ്പെടാൻ 237 കാരണങ്ങൾ ഇതാ..!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!