മുഖത്തെ ചുളിവുകൾ മാറാൻ ബദാം ഈ രീതിയിൽ ഉപയോ​ഗിക്കൂ

Web Desk   | Asianet News
Published : Nov 28, 2020, 10:33 PM IST
മുഖത്തെ ചുളിവുകൾ മാറാൻ ബദാം ഈ രീതിയിൽ ഉപയോ​ഗിക്കൂ

Synopsis

ബദാമിലെ വിറ്റാമിൻ എ പുതിയ ചർമ്മകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ചർമ്മത്തിലെ നേർത്ത വരകൾ മൃദുവാക്കുവാനും സഹായിക്കുന്നു. 

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ് ബദാം. ബദാമിലെ വിറ്റാമിൻ എ പുതിയ ചർമ്മകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ചർമ്മത്തിലെ നേർത്ത വരകൾ മൃദുവാക്കുവാനും സഹായിക്കുന്നു. 

മാത്രമല്ല, വിറ്റാമിൻ ഇയും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളുടെ കേടുപാടുകൾ തടയാനും ചർമ്മത്തിന് അൾട്രാവയലറ്റ് രശ്മികൾ മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. 

ഒമേഗ - 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അകാല വാർദ്ധക്യം തടയാനും സൂര്യതാപം തടയാനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ബദാം പ്രധാനമായി മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ഒരു ടേബിൾസ്പൂൺ ബദാം പൊടിച്ചതും,​ രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടിയും,​ ഒരു ടേബിൾ സ്പൂൺ മഞ്ഞളും കൂടി റോസ് വാട്ടറിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

രണ്ട്...

ഒരു ടേബിൾ സ്പൂൺ ബദാം പൊടിയും,​ രണ്ട് ടേബിൾസ്പൂൺ പാലും മിശ്രിതമാക്കി 20 മിനിറ്റ് മുഖത്തിടുക. നല്ലതുപോലെ ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം നന്നായി കഴുകി വൃത്തിയാക്കുക.

മൂന്ന്...

ഒരു ടേബിൾസ്പൂൺ ബദാം പൊടിയും,​ രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മഞ്ഞളും ഒരുമിച്ച് മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

തിളങ്ങുന്ന, ഭംഗിയുള്ള ചര്‍മ്മത്തിനായി ദിവസവും ചെയ്യേണ്ട ആറ് കാര്യങ്ങള്‍


 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ