തിളങ്ങുന്ന, ഭംഗിയുള്ള ചര്‍മ്മത്തിനായി ദിവസവും ചെയ്യേണ്ട ആറ് കാര്യങ്ങള്‍

First Published Nov 28, 2020, 2:21 PM IST

ചര്‍മ്മം തിളക്കമുള്ളതും ഭംഗിയുള്ളതുമായിരിക്കാന്‍ തന്നെയാണ് ആരും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ മൂലവും ചര്‍മ്മത്തിന്റെ പ്രകൃതിദത്തമായ അഴക് നഷ്ടപ്പെടുന്നവരാണ് അധികവും. അത്തരക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന ആറ് ടിപ്സ് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ. ദിവസവും ചെയ്യേണ്ട ആറ് കാര്യങ്ങളാണ് ഈ ടിപ്സില്‍ അടങ്ങിയിരിക്കുന്നത്

വെജിറ്റബിള്‍ ജ്യൂസ് അഥവാ പച്ചക്കറി കൊണ്ട് തയ്യാറാക്കിയ ഒരു ജ്യൂസ് എല്ലാ ദിവസവും കഴിക്കുക. നെല്ലിക്ക, കറ്റാര്‍വാഴ തുടങ്ങിയവയോ ഇലക്കറികളോ അങ്ങനെ ഏതുമാകാം ജ്യൂസ്. ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ പരിപോഷിപ്പിക്കും.

ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുക. ഇത് ശരീരത്തില്‍ എപ്പോഴും ജലാംശം നിലനില്‍ക്കാന്‍ സഹായകമാവുകയും അതുവഴി ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

ഡയറ്റില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക. മുട്ട, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, സോയ് തുടങ്ങിയവ ഇതിനുദാഹരണമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യമുയര്‍ത്തുന്ന 'കൊളാജന്‍' എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ധിക്കാന്‍ ഈ ഡയറ്റ് സഹായിക്കും.

പുതിയകാലത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടെ പലപ്പോഴും ശരീരത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല. എന്നാല്‍ ഈ അലസത ചര്‍മ്മത്തിന്റെ ഭംഗിയേയും മോശമായി ബാധിക്കും. അതിനാല്‍ വ്യായാമം പതിവാക്കുക. വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, രക്തയോട്ടം വര്‍ധിപ്പിച്ച് അതുവഴി ചര്‍മ്മത്തെ തിളക്കമുള്ളതാക്കാന്‍ വ്യായാമത്തിന് കഴിയും.

ഉറക്ക സമയത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. നിര്‍ബന്ധമായും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് ചര്‍മ്മത്തിന് മാത്രമല്ല, ആകെ ആരോഗ്യത്തിനും ഗുണകരമാണ്.

ശരീരത്തിന്റെ ഏത് അവയവങ്ങളുടെ ആരോഗ്യകാര്യത്തിലും ഏറ്റവുമാദ്യം പങ്കുള്ളത് ഡയറ്റിനാണ്. ഭക്ഷണത്തില്‍ പരമാവധി കൃത്രിമമധുരം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ചര്‍മ്മത്തിന് ഉത്തമമാണ്.