Penis Tattoo : ലിം​ഗത്തിൽ തേളിന്റെ രൂപത്തിലുള്ള ടാറ്റൂ ചെയ്തു; ദിവസങ്ങൾക്ക് ശേഷം യുവാവിന് സംഭവിച്ചത്

Web Desk   | Asianet News
Published : Jun 23, 2022, 12:14 PM ISTUpdated : Jun 23, 2022, 12:23 PM IST
Penis Tattoo  :  ലിം​ഗത്തിൽ തേളിന്റെ രൂപത്തിലുള്ള ടാറ്റൂ ചെയ്തു; ദിവസങ്ങൾക്ക് ശേഷം യുവാവിന് സംഭവിച്ചത്

Synopsis

ലിം​ഗത്തിൽ തേൾ ടാറ്റൂ ചെയ്തതാണ്. വിയറ്റ്‌നാമിൽ വച്ചാണ് ടാറ്റൂ ചെയ്തതെന്നും ഇത് ഭയപ്പെടുത്തുന്ന ഒന്നല്ലെന്നും രോഗി പറഞ്ഞു. രോ​ഗി ശരീരത്തിലെ എല്ലാ ഭാ​ഗത്തും ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് മനസിലാക്കി. എന്നാൽ പിന്നീട് അതിനെ കുറിച്ച് രോ​ഗിയോട് സംസാരിച്ചില്ലെന്നും ഡോക്ടർ പറഞ്ഞു. 

ഒരു രോഗിയുടെ ലിം​ഗം പരിശോധിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് യുഎസിലെ സെന്റ് ലൂയിസ് ഓഫ് മിസോറിയിൽ നിന്നുള്ള ടിക് ടോക്ക് ഡോ. ബെഞ്ചമിൻ ഷ്മിത്ത് (Dr Benjamin Schmidt) പങ്കുവച്ചത്. മൂത്രമൊഴിക്കുമ്പോൾ ലിം​ഗത്തിൽ കഠിനമായ വേദന അനുഭവപ്പെട്ട് എന്ന് പരാതിയുമായാണ് രോ​ഗി ആശുപത്രിയിൽ എത്തിയതെന്ന് LABbible റിപ്പോർട്ട് ചെയ്തു.

മൂത്രമൊഴിക്കുമ്പോൾ ഒരു പുരുഷന് വേദന അനുഭവപ്പെടുന്നത് സാധാരണമല്ലാത്തതിനാൽ ഡോ. ഷ്മിത്ത് രോഗിയുടെ അവസ്ഥ വിലയിരുത്താൻ ശ്രമിച്ചു. രോ​ഗിയുടെ ലിം​ഗം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ലിംഗത്തിൽ ഒരു കറുത്ത പാട് ശ്രദ്ധയിൽപ്പെട്ടുമെന്ന് ഡോക്ടർ പറഞ്ഞു. 

ഞാൻ നോക്കിയപ്പോൾ രോ​ഗിയുടെ ലിംഗത്തിൽ ഒരു കറുത്ത പാട് കണ്ടു. ലിംഗത്തിലെ ഈ കറുത്ത പാട് നിങ്ങൾ മുമ്പ് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് രോ​ഗിയോട് ചോദിച്ചുവെന്നും ഡോ. ബെഞ്ചമിൻ പറഞ്ഞു.

Read more  സെര്‍വിക്കല്‍ കാന്‍സർ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ലിം​ഗത്തിൽ 'തേൾ ടാറ്റൂ' (scorpion tattoo) ചെയ്തതാണ്. വിയറ്റ്‌നാമിൽ വച്ചാണ് ടാറ്റൂ ചെയ്തതെന്നും ഇത് ഭയപ്പെടുത്തുന്ന ഒന്നല്ലെന്നും രോഗി പറഞ്ഞു. രോ​ഗി ശരീരത്തിലെ എല്ലാ ഭാ​ഗത്തും ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് മനസിലാക്കി. എന്നാൽ പിന്നീട് അതിനെ കുറിച്ച് രോ​ഗിയോട് സംസാരിച്ചില്ലെന്നും ഡോക്ടർ പറഞ്ഞു. 

യോ​ഗിയുടെ ചില പരിശോധനകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. അതിനാൽ രോ​ഗിയുടെ വേദനാജനകമായ മൂത്രമൊഴിക്കലിന്റെ കാരണം എന്താണെന്ന് കൃത്യമായി പറയാനാകില്ല. പക്ഷേ ഇത് ടാറ്റുമായി ബന്ധപ്പെട്ടതല്ലെന്ന് ഉറപ്പുണ്ടെന്നും ഡോ. ബെഞ്ചമിൻ കൂട്ടിച്ചേർത്തു.

Read more ടോൺസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ അന്തരിച്ചു

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം