മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്. രണ്ട് മാസമായി ഇവർ കോമയിലായിരുന്നു. ഇതിനിടെയാണ് ടോൺസൽ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്. 

ടോൺസിൽ ശസ്ത്രക്രിയയ്ക്ക് (Tonsil Surgery) ശേഷം മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ (Former Miss Brazil Gleycy Correia) അന്തരിച്ചു. 27 വയസ്സായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായതാണ് മരണകാരണം. മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്.

രണ്ട് മാസമായി ഇവർ കോമയിലായിരുന്നു. ഇതിനിടെയാണ് ടോൺസൽ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്. ഈ നഷ്ടത്തിൽ ഞങ്ങൾ വളരെ ദുഃഖിതരാണ്. 'അവൾ ഒരു അത്ഭുത സ്ത്രീയായിരുന്നു, എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. അവളുടെ പുഞ്ചിരിയും തിളക്കവും ഇല്ലാതെ ജീവിക്കുക എളുപ്പമല്ല...' - ഫാമിലി പാസ്റ്റർ ലിഡിയൻ ആൽവ്സ് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ 56,000-ത്തിലധികം ഫോളോവേഴ്‌സുള്ള ഒരു മോഡലും ബ്യൂട്ടീഷ്യനുമായിരുന്നു മിസ് കോറിയ.
ബ്രസീലിലെ അറ്റ്ലാന്റിക് തീരത്തുള്ള മകേയ് എന്ന നഗരത്തിലാണ് ഗ്ലെയ്സി ജനിച്ചത്. കൗമാര പ്രായത്തിൽ ഫാഷൻ ഷോകളിൽ സജീവമായിരുന്ന ഗ്ലെയ്സി മിസ് ബ്രസീൽ എന്ന ടൈറ്റിൽ സ്ഥാനത്തേക്കെത്തിയത് തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള ചുവടുവെപ്പിലൂടെയാണ്.

Read more മലിനമായ വായു ശ്വസിക്കുമ്പോൾ സംഭവിക്കുന്നത്; പഠനം പറയുന്നത്