നിങ്ങളെ അലട്ടുന്ന ചർമ്മപ്രശ്നങ്ങൾ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തന്നെ എളുപ്പം അകറ്റാമെന്ന് ബ്യൂട്ടി ഇൻഫ്ലുവൻസർ ആഷ്‌ന കപൂർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അതിനായി നാല് ചേരുവകൾ കൊണ്ടുള്ള ഒരു ഫേസ് പാക്കാണ് ആഷ്‌ന കപൂർ പങ്കുവച്ചിരിക്കുന്നത്.

മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ ചർമ്മപ്രശ്‌നങ്ങൾ ഇന്ന് പലരിലും കണ്ടുവരുന്നു. ഹോർമോണുകളും ഭക്ഷണക്രമവും മുതൽ സമ്മർദ്ദവും ചർമ്മസംരക്ഷണത്തിന്റെ അഭാവവും വരെ - മുഖക്കുരുവിനുള്ള കാരണങ്ങൾ പലതാണ്. ചർമ്മത്തെ ഇരുണ്ടതാക്കുന്ന മെലാനിൻ എന്ന ത്വക്ക് പിഗ്മെന്റിന്റെ അമിത ഉൽപാദനം അല്ലെങ്കിൽ ശേഖരണം മൂലമാണ് കറുത്ത പാടുകൾ ഉണ്ടാകുന്നത്.

നിങ്ങളെ അലട്ടുന്ന ചർമ്മപ്രശ്നങ്ങൾ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തന്നെ എളുപ്പം അകറ്റാമെന്ന് ബ്യൂട്ടി ഇൻഫ്ലുവൻസർ ആഷ്‌ന കപൂർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അതിനായി നാല് ചേരുവകൾ കൊണ്ടുള്ള ഒരു ഫേസ് പാക്കാണ് ആഷ്‌ന കപൂർ പങ്കുവച്ചിരിക്കുന്നത്.

1. തക്കാളി - ഒന്നിന്റെ പകുതി (തക്കാളിയെ പ്രകൃതിദത്ത ക്ലെൻസറായി കണക്കാക്കപ്പെടുന്നു. തക്കാളി വിഷവസ്തുക്കളെ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു).

2. ചെറുപയർപൊടി - 1 ടേബിൾസ്പൂൺ (എണ്ണമയമുള്ള ചർമ്മ പ്രശ്നങ്ങൾ, ടോക്സിനുകൾ, ടാൻ, മുഖക്കുരു പ്രശ്നങ്ങൾ, കറുത്ത പാടുകൾ എന്നിവയ്ക്കെതിരെ പോരാടുന്നതിന് സഹായകമാണ്.)

3. കറ്റാർവാഴ ജെൽ 1 ടീസ്പൂൺ 

4. ഗ്രീൻ ടീ 1/2 ടീസ്പൂൺ 

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം 15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

View post on Instagram