
കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ ഒരു അവയവം കൂടിയാണ് കണ്ണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...
ഒന്ന്...
കണ്ണിന്റെ ആരോഗ്യത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കണ്ണ് ഡ്രൈയാകാതിരിക്കാൻ ഇത് സഹായിക്കും.
രണ്ട്...
കമ്പുയൂട്ടറുകൾക്കോ മറ്റു ഗ്യാഡ്ജറ്റുകൾക്കോ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഓരോ ഇരുപത് മിനിറ്റ് കൂടുമ്പോഴും കണ്ണിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്.
മൂന്ന്...
ജീവകം എ കൂടുതൽ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, മുരിങ്ങ, ചീര തുടങ്ങിയ ഇല വർഗങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
നാല്...
സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ കാഴ്‌ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam