
നഖങ്ങളിൽ ചെറിയ വെളുത്ത പാടുകൾ ചിലരിലെങ്കിലും കാണാറുണ്ട്. പലരും അത് നിസാരമായി കാണാറാണ് പതിവ്. അത് യഥാത്ഥത്തിൽ ശരീരം തരുന്ന ഒരു ലക്ഷണമാണെന്ന് ഫംഗ്ഷണൽ മെഡിസിൻ ഡോക്ടറായ ഡോ. ഷേർലി കോഹ് പറയുന്നു. നിങ്ങളുടെ നഖങ്ങളിൽ ഈ ചെറിയ വെളുത്ത പാടുകളെല്ലാം നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? ഇത് നിങ്ങളുടെ ശരീരം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുന്നതാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിൽ ഡോക്ടർ പറഞ്ഞു.
നഖങ്ങളിലെ വെളുത്ത പാടുകൾ സാധാരണമാണ്. പൊതുവെ അപകടകരവുമല്ല. എന്നിരുന്നാലും, അവ ദിവസങ്ങൾ കഴിന്തോറും കൂടുന്നുണ്ടെങ്കിൽ നിസാരമായി കാണരുതെന്നും ഡോ. ഷേർലി പറഞ്ഞു.
നഖങ്ങളിലോ കാൽവിരലുകളിലോ ഉള്ള വെളുത്ത പാടുകളോ വരകളോയോ ല്യൂക്കോണിച്ചിയ (leukonychia) എന്ന രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നഖങ്ങളിൽ വെളുത്ത നിറം മങ്ങുന്നത്, പാടുകൾ, വരകൾ, നഖം മുഴുവനായോ പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയാണ് ല്യൂക്കോണിച്ചിയ. പരിക്ക്, പാരമ്പര്യ ഘടകങ്ങൾ എന്നിവ മൂലമാകാം ഇത് സംഭവിക്കുന്നത്.
നഖത്തിൽ വെളുത്ത പാടുകൾ, വരകൾ, നഖം മുഴുവൻ വെളുത്തതായി മാറൽ, നഖത്തിന്റെ നിറം മാറൽ താൽക്കാലികമോ സ്ഥിരമോ ആകാം ഇതെല്ലാം ല്യൂക്കോണിച്ചിയയുടെ ലക്ഷണങ്ങളാണ്.
പോഷകങ്ങളുടെ കുറവ് മൂലമവും ല്യൂക്കോണിച്ചിയ ഉണ്ടാകാം. ഇവ പലപ്പോഴും സിങ്ക് കുറവ്, സെലിനിയം കുറവ്, അല്ലെങ്കിൽ കുറഞ്ഞ പ്രോട്ടീൻ എന്നിവയുടെ ലക്ഷണമാണെന്നും ഡോ. ഷേർലി പറഞ്ഞു. ഈ പോഷകങ്ങളുടെ അഭാവം നഖങ്ങളെ ദുർബലപ്പെടുത്തുകയും നഖങ്ങളിൽ വെറുത്ത പാടുകൾ വരുന്നതിനും ഇടയാക്കും.
നഖങ്ങളിലെ വെളുത്ത പാടുകൾ കുറെ നാൾ കാണുകയോ കൂടി വരികയാണോ ചെയ്താൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam