ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഏഴ് കാര്യങ്ങൾ

Published : Jul 15, 2025, 02:13 PM IST
heart attack symptoms

Synopsis

ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു വ്യായാമമാണ് നടത്തം. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും, ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് അവസ്ഥകൾ എന്നിവയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. 

ഹൃദ്രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. അനാരോ​ഗ്യകരമായ ജീവിതശൈലി, തെറ്റായ ഭക്ഷണക്രമം, മാനസിക സംഘർഷം എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാം. ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..

ഒന്ന്

ഹൃദയത്തെ ആരോഗ്യകരമാക്കാൻ സമീകൃതാഹാരം തിരഞ്ഞെടുക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പൂരിത കൊഴുപ്പുകളുടെയും ട്രാൻസ് ഫാറ്റുകളുടെയും സോഡിയത്തിന്റെയും ഉപഭോഗം പരിമിതപ്പെടുത്താനും ശ്രമിക്കാം.

രണ്ട്

വ്യായാമത്തിനായി സമയം ചെലവഴിക്കുന്നതും ആഴ്ചയിൽ മിക്ക ദിവസങ്ങളിലും കുറഞ്ഞത് 30 മിനിറ്റ് മിതമായതോ തീവ്രമോ ആയ വ്യായാമം ചെയ്യുന്നതും ഹൃദയത്തെ മികച്ചതാക്കുകയും അത് മികച്ചതും ആരോഗ്യകരവുമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യും.

മൂന്ന്

സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് യോ​ഗ, ധ്യാനം എന്നിവ. ധ്യാനം പോലുള്ളവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ്.

നാല്

മദ്യം ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും മുമ്പുണ്ടായിരുന്ന ഹൃദയാരോഗ്യ അവസ്ഥകളെ കൂടുതൽ വഷളാക്കുകയും ചെയ്യും. അതിനാൽ‌ മദ്യപാനം ഉപേക്ഷിക്കുക ചെയ്യുക.

അഞ്ച്

ഉറക്ക തകരാറുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്ക തകരാറുകൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ആറ്

ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിന് പതിവ് ശാരീരിക പ്രവർത്തനങ്ങൾ നിർണായകമാണ്. വ്യായാമം ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ അപകട ഘടകങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത കുറയ്ക്കും.

ഏഴ്

ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു വ്യായാമമാണ് നടത്തം. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും, ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് അവസ്ഥകൾ എന്നിവയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ