ഈ ചൂട് സമയത്ത് അസുഖങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Apr 30, 2026, 03:21 PM IST
Heat Wave

Synopsis

ഈ ചൂട് സമയത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് ഭക്ഷണത്തിൽ ബാക്ടീരിയകളും മറ്റ് ഫം​ഗസുകളുമൊക്കെ വേ​ഗത്തിൽ ഉണ്ടാകാം. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണങ്ങൾ നല്ലതാണെന്ന് ഉറപ്പ് വരുത്തുക. കൈകൾ ശരിയായി കഴുകി വ്യത്തിയാക്കിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക

അതികഠിനമായ ചൂടാണ് എല്ലായിടത്തും. ചൂട് കൂടുമ്പോൾ പല തരത്തിലുള്ള രോ​ഗങ്ങളും പിടിപെടാം. ചൂട് കൂടുമ്പോൾ ഉണ്ടാകുന്ന് ചർമ്മത്തിലെ പ്രശ്നങ്ങൾ, നേത്ര രോ​ഗങ്ങൾ, ചിക്കൻ പോക്സ് തുടങ്ങി ധാരാളം രോ​ഗങ്ങൾക്കുള്ള മുൻകരുതകലുകൾ എടുക്കേണ്ടത് ഏറെ പ്രധാനമാണ്. കുട്ടികൾ, പ്രായമായവർ, രോ​ഗികൾ എന്നിവരെല്ലാം പുറത്ത് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ചൂട് കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...‌

ഒന്ന്

രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രായമായവർ, കുട്ടികൾ, ​ഗർഭിണികൾ എന്നിവർ ഈ സമയങ്ങളിൽ അതീവ ജാ​ഗ്രത പാലിക്കുക. ഈ സമയങ്ങളിലെ ജോലി ഒഴിവാക്കുന്നതാണ് ഏറെ നല്ലത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു.

രണ്ട്

ധാരാളം വെള്ളം കുടിക്കേണ്ടതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഈ സമയത്ത് നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം ധാരാളം കുടിക്കണം. ശരീരത്തിലെ അനാവശ്യ വിഷാംശങ്ങൾ പുറന്തള്ളാൻ, അവയവങ്ങളെ സംരക്ഷിക്കാനുമൊക്കെ വെള്ളം അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തെ സംരക്ഷിക്കാൻ ഏറെ നല്ലതാണ്.

മൂന്ന്

ഈ ചൂട് സമയത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് ഭക്ഷണത്തിൽ ബാക്ടീരിയകളും മറ്റ് ഫം​ഗസുകളുമൊക്കെ വേ​ഗത്തിൽ ഉണ്ടാകാം. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണങ്ങൾ നല്ലതാണെന്ന് ഉറപ്പ് വരുത്തുക. കൈകൾ ശരിയായി കഴുകി വ്യത്തിയാക്കിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക.

നാല്

ചെങ്കണ്ണ് പോലെയുള്ള അസുഖങ്ങൾ ഈ ചൂട് കാലത്ത് പിടിപെടാം.. ഇത് ഒഴിവാക്കാൻ പ്രത്യേകം മുൻകരുതലുകൾ എടുക്കണം. കൃത്യമായ ഇടവേളകളിൽ കണ്ണുകൾ കഴുകുക. അധികമായി കണ്ണുകൾ ചൊറിയുന്നത് ഒഴിവാക്കുക.

അഞ്ച്

ചൂട് കാലത്ത് വിവിധ ചർമ്മരോ​ഗങ്ങൾ പിടിപെടാം. അമിതമായ വിയർപ്പ് പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമായേക്കാം. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് അകത്തും പുറത്തും കുളിർമ നൽകാൻ സഹായിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൈറോയ്ഡ് ക്യാൻസര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍
മുഖത്തെ കരുവാളിപ്പ് അകറ്റാൻ അഞ്ച് പൊടിക്കെെകൾ