Arthritis and Diet : വാതരോഗവും ഭക്ഷണവും തമ്മിലുള്ള ബന്ധം; പുതിയ പഠനം

Web Desk   | others
Published : Apr 07, 2022, 06:38 PM IST
Arthritis and Diet : വാതരോഗവും ഭക്ഷണവും തമ്മിലുള്ള ബന്ധം; പുതിയ പഠനം

Synopsis

ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോയിലും എല്ലാം വാതരോഗത്തിന് ചികിത്സയുണ്ട്. എന്നാല്‍ പലര്‍ക്കും വേണ്ടവിധത്തിലുള്ള രോഗശമനം സാധ്യമാകാറില്ല

വാതരോഗത്തെ കുറിച്ച് കേള്‍ക്കാത്തവര്‍( Arthritis Disease ) കാണില്ല. മിക്കവാറും വീടുകളിലെ മുതിര്‍ന്ന ആളുകളെയാണ് വാതം കടന്നുപിടിക്കാറ്. വാതരോഗം പിടിപെട്ടാല്‍ പിന്നെ എപ്പോഴും ശരീരവേദനയാണ് ( Body Pain).  നടക്കാനോ, ജോലി ചെയ്യാനോ നിത്യജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ക്കോ എല്ലാം ബുദ്ധിമുട്ടാണ്. 

പല ചികിത്സാരീതികളും പയറ്റിയിട്ടും ഇതിന് പരിഹാരം കാണാന്‍ സാധിക്കാത്തവര്‍ ഏറെയാണ്. ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോയിലും എല്ലാം വാതരോഗത്തിന് ചികിത്സയുണ്ട്. എന്നാല്‍ പലര്‍ക്കും വേണ്ടവിധത്തിലുള്ള രോഗശമനം സാധ്യമാകാറില്ല. 

ജീവിതരീതികളില്‍ കൂടി ചില മാറ്റങ്ങള്‍ വരുത്തുമ്പോള്‍ മാത്രമാണ് പലപ്പോഴും വാതരോഗത്തിനുള്ള ചികിത്സ ഫലപ്രദമാകുന്നത്. അത്തരത്തിലൊരു വിവരം പങ്കുവയ്ക്കുകയാണ് പുതിയൊരു പഠനം. 'അരേിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിന്‍' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

ഭക്ഷണത്തിനും വാതരോഗത്തിനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. കൊഴുപ്പ് കുറഞ്ഞ വീഗന്‍ ഡയറ്റ് ( സസ്യാഹാരം ) പിന്തുടരുന്നതിലൂടെ വാതരോഗത്തിന് ശമനം കണ്ടെത്താന്‍ സാധിക്കുമെന്നാണ് അടിസ്ഥാനരപമായി പഠനം അവകാശപ്പെടുന്നത്. 

ഇതിനായി ഗവേഷകര്‍ വാതരോഗമുള്ള അമ്പതോളം പേരെ 16 ആഴ്ചയോളം പരീക്ഷണത്തിനായി ഉപയോഗിച്ചത്രേ. ഇവരുടെ ഭക്ഷണരീതികള്‍ മാറ്റി മാറ്റി നോക്കുകയും ഒപ്പം മരുന്ന് അടക്കമുള്ള ചികിത്സകള്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ വീഗന്‍ ഡയറ്റ് പാലിച്ചവരില്‍ വാതരോഗത്തിന്റെ വിഷമതകള്‍ വലിയ രീതിയില്‍ കുറഞ്ഞതായാണ് ഇവര്‍ക്ക് കാണാനായത്. 

ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ച്, മരുന്നും തുടര്‍ന്നവരില്‍ പക്ഷേ ഈ ആശ്വാസം കാണാന്‍ സാധിച്ചില്ലെന്നും ഗവേഷകര്‍ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കൊഴുപ്പ് കുറഞ്ഞ സസ്യാഹാരമാണ് പ്രധാനമായും ഡയറ്റിലുള്‍പ്പെടുത്തിയതത്രേ. ഒപ്പം തന്നെ കലോറിയില്‍ മിതപ്പെടുത്തല്‍ നടത്തിയതുമില്ല. അതായത് കലോറി കുറയ്ക്കാന്‍ ശ്രമിച്ചില്ല. 

വാതരോഗത്തിന് ആശ്വാസമുണ്ടായി എന്നത് മാത്രമല്ല, രോഗികളില്‍ അമിതവണ്ണമുണ്ടായിരുന്നവര്‍ക്ക് വണ്ണം കുറയ്ക്കാന്‍ ഈ ഡയറ്റ് സഹായപ്രദമായതായും ഗവേഷകര്‍ പറയുന്നു. ശരീരത്തില്‍ അടിഞ്ഞുകിടന്നിരുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞതോടെ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നവരില്‍ അതിന്റെ ബുദ്ധിമുട്ടുകളും കുറഞ്ഞുവത്രേ. 

എന്തായാലും ഡയറ്റില്‍ മാറ്റം വരുത്തുമ്പോള്‍ അക്കാര്യം തീര്‍ച്ചയായും ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ ബന്ധപ്പെട്ട ശേഷം മാത്രമേ നടപ്പിലാക്കാവൂ. നമ്മുടെ ആകെ ആരോഗ്യാവസ്ഥ, പ്രായം, മറ്റ് അസുഖങ്ങള്‍ എന്നിവയെല്ലാം ഇതില്‍ സ്വാധീനം ചെലുത്താം. അതിനാല്‍ തന്നെ ഡയറ്റ് മാറ്റുമ്പോള്‍ നിര്‍ബന്ധമായും വിദഗ്ധരുടെ നിര്‍ദേശം തേടുക. ഗുണപരമായ ഫലം കാണുകയാണെങ്കില്‍ ശ്രദ്ധയോടെ അതേ ഡയറ്റ് തന്നെ വീണ്ടും മുന്നോട്ടുകൊണ്ടുപോകാമല്ലോ!

Also Read:- ആർത്രൈറ്റിസ് രോഗങ്ങൾ തടയാൻ സഹായിക്കുന്ന രണ്ട് തരം നട്സുകൾ

 

എന്താണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'? ഓഫീസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത് ; ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ സംബന്ധിച്ച്, പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അവര്‍ നിത്യജീവിതത്തില്‍ നേരിട്ടേക്കാം. ഇതില്‍ പ്രധാനമാണ് തോള്‍ വേദനയും, കഴുത്ത് വേദനയും, നടുവേദനയുമെല്ലാം. വലിയൊരു പരിധി വരെ ഒരേ തരത്തിലുള്ള ഇരിപ്പാണ് ഇതിന് കാരണമാകുന്നത്. ഒപ്പം തന്നെ വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ഈ പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു... Read More...
 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?