അതിരാവിലെയും ഭക്ഷണത്തിന് ശേഷവുമുള്ള നടത്തം ; വണ്ണം കുറയ്ക്കാൻ ഇതിൽ ഏതാണ് കൂടുതൽ ഫലപ്രദം?

Published : Jul 30, 2025, 03:52 PM IST
surprising benefits of reverse walking for knee pain relief in tamil

Synopsis

ഭക്ഷണത്തിനു ശേഷമുള്ള നടത്തം ദഹനം എളുപ്പമാക്കുകയും മന്ദതയോ വയറു വീർക്കലോ തടയുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.  

നടത്തം പൊതുവേ മികച്ചൊരു വ്യായാമമാണ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നടത്തം നല്ലതാണ്. വണ്ണം കുറയ്ക്കാനായി പലരും അതിരാവിലെ നടക്കാറുണ്ട്. ചിലർ ഭക്ഷണം കഴിച്ചതിന് ശേഷവും നടക്കാറുണ്ട്. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ‌ ഇതിൽ ഏതാണ് കൂടുതൽ നല്ലത്?.

കൊഴുപ്പ് കുറയ്ക്കാനാണെങ്കിൽ വെറും വയറ്റിൽ നടക്കുന്നതാണ് ഏറെ ഫലപ്രദം. ഭക്ഷണത്തിനു ശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് നല്ലതാണ്. പ്രത്യേകിച്ച് നിങ്ങൾക്ക് പ്രമേഹമോ പ്രീ ഡയബറ്റിസോ ഉണ്ടെങ്കിൽ. ഇത് ഇൻസുലിൻ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഭക്ഷണത്തിനു ശേഷമുള്ള നടത്തം ദഹനം എളുപ്പമാക്കുകയും മന്ദതയോ വയറു വീർക്കലോ തടയുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. വെറും വയറ്റിൽ നടക്കുന്നത് കൊഴുപ്പ് കുറയ്ക്കൽ വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. അതിരാവിലെയുള്ള നടത്തം സ്ട്രെസ് കുറയ്ക്കുന്നതിനും വിഷാദ രോ​ഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകമാണ്.

ഭക്ഷണത്തിനു ശേഷമുള്ള നടത്തം ആമാശയത്തിലേക്കും കുടലിലേക്കും ഉള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ദഹനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് വയറു വീർക്കുന്നതും ദഹനക്കേടും കുറയ്ക്കും. ഭക്ഷണം കഴിച്ചതിനുശേഷം നേരിയ ശാരീരിക പ്രവർത്തനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു പ്രത്യേകിച്ച് പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ളവർക്ക് ഇത് ഗുണം ചെയ്യും.

ഭക്ഷണത്തിനു ശേഷമുള്ള നടത്തം രക്തത്തിലെ ലിപിഡിന്റെ അളവ് മെച്ചപ്പെടുത്തുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദ്രോഗ സാധ്യത കുറയ്ക്കും. കൂടാതെ, ഭക്ഷണത്തിനു ശേഷം നടക്കുന്നത് കലോറി എരിച്ചുകളയാൻ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

ബ്ലഡ് ഷു​ഗർ അളവ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും രണ്ട് നടത്തവും നല്ലതാണ്. എന്നാൽ, ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നു. നിങ്ങൾക്ക് ഏതാണ് കൂടുതൽ നല്ലതെന്നത് നിങ്ങൾ തന്നെ തീരുമാനിക്കണം. ആ നടത്തം ദിനചര്യയിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിന് മുമ്പോ ശേഷമോ പതിവായി നടക്കുന്നത് ദീർഘകാല ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍