World ORS Day 2025 : നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒആർഎസ്

Published : Jul 29, 2025, 03:06 PM IST
World ORS Day

Synopsis

ശരീരത്തിൽ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങൾ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളിൽ തടയാൻ ഒ.ആർ.എസ്. തക്കസമയം നൽകുന്നതിലൂടെ സാധിക്കുന്നതാണ്.

ഇന്ന് ജൂലെെ 29. ലോക ഒ ആർ എസ് ദിനമാണ്. ഒ ആർ എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. ശരീരത്തിൽ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങൾ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളിൽ തടയാൻ ഒ.ആർ.എസ്. തക്കസമയം നൽകുന്നതിലൂടെ സാധിക്കുന്നതാണ്.

ഒആർഎസിൽ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആർഎസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ അൽപാൽപമായി ഒആർഎസ് ലായനി നൽകണം. ചർദ്ദിലോ വയറിളക്കമോ തുടരുന്നെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടതാണ്.

ശരീരത്തിൽ നിന്ന് വെള്ളവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. ഇത് സാധാരണയേക്കാൾ ക്ഷീണിതനും ദുർബലനുമാക്കുന്നു. ആ സമയങ്ങളിൽ ഒ ആർ എസ് കഴിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് അസുഖം വരുമ്പോൾ, പ്രത്യേകിച്ച് പനി വരുമ്പോൾ രുചിയും വിശപ്പും കുറയുന്നു. ഇത് ഭക്ഷണത്തിന്റെയും ദ്രാവകങ്ങളുടെയും അളവ് കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ഒ ആർ എസ് കുടിക്കുന്നത് കൂടുതൽ നിർജ്ജലീകരണം തടയുകയും ചെയ്യുന്നു.

ഒആർഎസ് ഉപയോഗിക്കേണ്ട വിധം∙ ·

എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒആർഎസ് പാക്കറ്റുകൾ സൂക്ഷിക്കുക.

വൃത്തിയുള്ള പാത്രത്തിൽ 200 മില്ലി ഗ്രാമിന്റെ 5 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം എടുക്കുക.

ഒരു പാക്കറ്റ് ഒആർഎസ് വെള്ളത്തിലിട്ട് വൃത്തിയുള്ള സ്പൂൺ കൊണ്ട് ഇളക്കുക.

വയറിളക്ക രോഗികൾക്ക് ഈ ലായനി നൽകേണ്ടതാണ്.∙ കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ നൽകാം. ഛർദ്ദിയുണ്ടെങ്കിൽ 5 മുതൽ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നൽകുക.

 

 

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ