അണ്ഡാശയ ക്യാൻസർ നേരത്തെ തിരിച്ചറിയാം, പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Published : Jun 11, 2025, 12:59 PM ISTUpdated : Jun 11, 2025, 01:06 PM IST
ovarian cancer

Synopsis

ഹോർമോൺ ഘടകങ്ങൾ, പ്രമേഹം, ഉയർന്ന ശരീര മാസ് സൂചിക എന്നിവയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്രായം കൂടുന്തോറും, പ്രത്യേകിച്ച് ആർത്തവവിരാമത്തിനുശേഷം, അണ്ഡാശയ അർബുദ സാധ്യത വർദ്ധിക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

അണ്ഡാശയത്തിലോ ഫാലോപ്യൻ ട്യൂബുകളിലോ അസാധാരണമായ കോശങ്ങൾ വളരുകയും നിയന്ത്രണാതീതമായി പെരുകുകയും ചെയ്യുമ്പോൾ അണ്ഡാശയ അർബുദം ഉണ്ടാകുന്നു. BRCA1, BRCA2 പോലുള്ള ജീനുകളിലുണ്ടാകുന്ന മാറ്റങ്ങൾ അണ്ഡാശയ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഹോർമോൺ ഘടകങ്ങൾ, പ്രമേഹം, ഉയർന്ന ശരീര മാസ് സൂചിക എന്നിവയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്രായം കൂടുന്തോറും, പ്രത്യേകിച്ച് ആർത്തവവിരാമത്തിനുശേഷം, അണ്ഡാശയ അർബുദ സാധ്യത വർദ്ധിക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ

ഒന്ന്

അടിവയറ്റിലോ പെൽവിക് ഭാഗത്തോ ആവർത്തിച്ച് അനുഭവപ്പെടുന്ന വേദനയോ അസ്വസ്ഥതയോ ആണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

രണ്ട്

ശരിയായ വിശ്രമത്തിനു ശേഷവും അസാധാരണമായ ക്ഷീണം ഉണ്ടാകുന്നത് അണ്ഡാശയം പോലുള്ള പല ക്യാൻസറുകളുടെ ലക്ഷണമാണ്. ബലഹീനതയോ ഊർജ്ജക്കുറവോ അതോടൊപ്പം ഉണ്ടാകാം.

മൂന്ന്

സാധാരണ പോലെ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെങ്കിലോ കുറച്ച് വയറു നിറഞ്ഞു നിറഞ്ഞ് നിൽക്കുന്നതായി തോന്നുകയോ ചെയ്യുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണ വിശപ്പിലെ മാറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ അവസ്ഥ ക്രമേണ വഷളാകും.

നാല്

പെട്ടെന്ന് ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. അപ്രതീക്ഷിതമായി ശരീരഭാരം കുറയ്ക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ട പ്രധാനമാണ്.

അഞ്ച്

അണ്ഡാശയ അർബുദം ചിലപ്പോൾ അസാധാരണമായ യോനി രക്തസ്രാവത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ.

ആറ്

പതിവിൽ നിന്നും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതാണ് മറ്റൊരു ലക്ഷണം. അത് അണ്ഡാശയ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണമായിരിക്കാം. ട്യൂമർ വളരുമ്പോൾ, അത് മൂത്രസഞ്ചിയിൽ സമ്മർദ്ദം ചെലുത്തുകയും അതിന്റെ ശേഷി കുറയ്ക്കുകയും ചെയ്യും.

ഏഴ്

ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതിനുശേഷവും വയറു വീർക്കുന്നത് അണ്ഡാശയ കാൻസറിന്റെ ലക്ഷണമാണ്. വയർ വീർക്കൽ ലക്ഷണം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?