Health Tips: ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

Published : Aug 22, 2025, 10:03 AM IST
lung cancer

Synopsis

പുകവലി, പുകയിലയുമായുള്ള സമ്പര്‍ക്കം, വായു മലിനീകരണം, തുടങ്ങിയവയൊക്കെ ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്. ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അർബുദം. പുകവലി, പുകയിലയുമായുള്ള സമ്പര്‍ക്കം, വായു മലിനീകരണം, തുടങ്ങിയവയൊക്കെ ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്. ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ചുമ

വിട്ടുമാറാത്ത ചുമ ലങ് ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.

2. നെഞ്ചുവേദന

നെഞ്ചുവേദന മറ്റ് ചില കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാമെങ്കിലും ചിലപ്പോള്‍ ലങ് ക്യാന്‍സറിന്‍റെ ലക്ഷണമായും നെഞ്ചുവേദന കാണപ്പെടാം.

3. ശ്വസിക്കാനുളള ബുദ്ധിമുട്ട്

ശ്വസിക്കാനുളള ബുദ്ധിമുട്ട്, ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് തുടങ്ങിയവയൊക്കെ സൂചനകളാണ്.

4. ചുമയ്ക്കുമ്പോള്‍ രക്തം വരുക

ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ലങ് ക്യാൻസറിന്‍റെ സൂചനയാകാം.

5. ശബ്ദത്തിലെ മാറ്റം

ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്വാസകോശ അര്‍ബുദത്തിന്‍റെ ഒരു സൂചനയാകാം.

6. അകാരണമായി ശരീരഭാരം കുറയുക

അകാരണമായി ശരീരഭാരം കുറയുന്നതും ലങ് ക്യാന്‍സറിന്‍റെ ഒരു സൂചനയാകാം.

7. ക്ഷീണം

ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമായും അമിത ക്ഷീണം ഉണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ