ഡയറ്റ് നോക്കിയിട്ടും ശരീരഭാരം കുറയുന്നില്ലേ? ഇതാകാം കാരണങ്ങൾ

Published : Dec 17, 2024, 07:08 PM ISTUpdated : Dec 17, 2024, 08:49 PM IST
ഡയറ്റ് നോക്കിയിട്ടും ശരീരഭാരം കുറയുന്നില്ലേ? ഇതാകാം കാരണങ്ങൾ

Synopsis

വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കൂട്ടുകയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ഉയർന്ന കോർട്ടിസോളിൻ്റെ അളവ് വർദ്ധിച്ച വിശപ്പും ഉയർന്ന കലോറി ഭക്ഷണങ്ങളോടുള്ള താൽപര്യവും വർദ്ധിപ്പിക്കും. 

വണ്ണം കൂട്ടാനല്ല കുറയ്ക്കാനാണ് ഇന്ന് പലരും പ്രയാസപ്പെടുന്നത്. ശരീരഭാരം കുറയ്ക്കാൻ വളരെയധികം അർപ്പണബോധവും ക്ഷമയും ആവശ്യമാണ്. വണ്ണം കുറയ്ക്കുന്നതിന് ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്യുന്നവരുണ്ട്. എന്നിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരാണ് അധികം ആളുകളും. വ്യായാമം ചെയ്തിട്ടും ആരോഗ്യകരമായ ഭക്ഷണക്രമവും പാലിച്ചിട്ടും ശരീരഭാരം കൂടുന്നുണ്ടെങ്കിൽ അതിന് പിന്നിൽ മറ്റ് പല കാരണങ്ങളുണ്ട്. 

ശരീരഭാരം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങൾ.

ഒന്ന്

ഭാരം കുറയ്ക്കുന്നതിൽ കലോറി പ്രധാനമാണ്. അമിത കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. ഭക്ഷണത്തിൽ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്ന് പരിശോധിച്ച ശേഷം മാത്രം കഴിക്കുക.
എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും കാലറി ഒരേ അളവിലല്ല ഉള്ളത്. ജങ്ക് ഫുഡുകൾ, പഫ്‌സ്, സമോസ, ഡെസർട്ടുകൾ, ശീതളപാനീയങ്ങൾ, റെഡ്മീറ്റ് എന്നിവ കാലറി കൂടുതൽ ഉള്ളവയും പച്ചക്കറികൾ, തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവ കാലറി കുറഞ്ഞവയുമാണ്.

രണ്ട്

വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കൂട്ടുകയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ഉയർന്ന കോർട്ടിസോളിൻ്റെ അളവ് വർദ്ധിച്ച വിശപ്പും ഉയർന്ന കലോറി ഭക്ഷണങ്ങളോടുള്ള താൽപര്യവും വർദ്ധിപ്പിക്കും. സമ്മർദ്ദം മൂലമുണ്ടാകുന്ന കോർട്ടിസോൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച കണ്ടെത്തി.

മൂന്ന്

ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അപര്യാപ്തമായ ഉറക്കം ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് വിശപ്പും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തിയും വർദ്ധിപ്പിക്കും. രാത്രിയിൽ ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന വ്യക്തികൾക്ക് ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണെന്ന് ഒബിസിറ്റി ജേണലിൽ നടത്തിയ പഠനത്തിൽ പറയുന്നു.

നാല്

ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) പോലെയുള്ള ചില മെഡിക്കൽ അവസ്ഥകൾ ശരീരഭാരം കൂട്ടുകയോ ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്യാം. കൂടാതെ, ആൻ്റീഡിപ്രസൻ്റുകൾ, ആൻ്റി സൈക്കോട്ടിക്സ്, കോർട്ടികോസ്റ്റീറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ചില മരുന്നുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

​ഇഞ്ചി ചായയോ ​ഗ്രീൻ ടീയോ? തണുപ്പ് കാലത്ത് കുടിക്കാൻ ഏറ്റവും നല്ലത് ഏതാണ്?


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം