അമിതഭാരം കുറയ്ക്കാന്‍ ഡയറ്റിലാണോ? ഈ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കാം
ശരീരഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമവും പോലെ തന്നെ ചില ഭക്ഷണങ്ങളും സഹായിച്ചേക്കും. ഭാരം കുറയ്ക്കാൻ കുറഞ്ഞ കാർബ് ഭക്ഷണക്രമം പിന്തുടരുന്നത് ശീലമാക്കാവുന്നതാണ്. മാത്രമല്ല കലോറി കുറഞ്ഞ ഭക്ഷണങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ആപ്പിളിൽ കുറഞ്ഞ കലോറിയും ധാരാളം ഉയർന്ന നാരുകളും അടങ്ങിയിട്ടുണ്ട്. ഒരു ആപ്പിളിൽ 116 കലോറിയും 5.4 ഗ്രാം ഫൈബറുമാണുള്ളത്. ആപ്പിളിൽ പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി ഗവേഷണങ്ങൾ പറയുന്നു.
ഒരു ടീസ്പൂൺ പീനട്ട് ബട്ടറിൽ 31 കലോറി മാത്രമാണുള്ളത്. മാത്രമല്ല, 8 ഗ്രാം പ്രോട്ടീനും 4 ഗ്രാം ഫൈബറും അടങ്ങിയിട്ടണ്ട്. പ്രോട്ടീന്റെ നല്ല ഉറവിടമാണ് പീനട്ട് ബട്ടർ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറ്ക്കാൻ സഹായിക്കുന്നു.
ബദാമിൽ പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ബദാമിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഫൈബർ, വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള സൂക്ഷ്മ പോഷകങ്ങൾ ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ ബ്രൊക്കോളി ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, കാൽസ്യം, മഗ്നീഷ്യം എന്നിവ നിറഞ്ഞിരിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ചില സംയുക്തങ്ങൾ വിശപ്പ് കുറയ്ക്കാൻ ഫലപ്രദമാണെന്നാണ് പഠനങ്ങൾ പറയുന്നു.
ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയിലെ ഈ സംയുക്തങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുയ