
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.
അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. വണ്ണം കൂട്ടാൻ എളുപ്പമാണ്. എന്നാൽ കുറയ്ക്കുന്നത് അത്ര എളുമല്ലെന്നാണ് പലരും കരുതുന്നത്. ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്ത് തന്നെ ഭാരം കുറച്ച ഒരാളെ പരിചയപ്പെട്ടാലോ?. ഒരു വർഷം കൊണ്ടാണ് നിതീഷ് എൽദോ ബേബി 37 കിലോ ഭാരം കുറച്ചത്. തുടക്കത്തിൽ 127 കിലോയായിരുന്നു ഭാരം. എന്നാൽ ഇപ്പോൾ 90 കിലോ വരെ എത്തി നിൽക്കുകയാണ്. തന്റെ വെയ്റ്റ് ലോസ് വിജയകഥയെ കുറിച്ച് പങ്കുവയ്ക്കുകയാണ് നിതീഷ്.
അന്ന് 127 കിലോ, ഇന്ന് 90 കിലോ
ഒരു വർഷം കൊണ്ടാണ് 37 കിലോ ഭാരം കുറച്ചത്. ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്ത് തന്നെയാണ് ഭാരം കുറച്ചത്. കോതമംഗലത്തുള്ള ജിംകോ ഫിറ്റ്നസ് ജിമ്മിലെ ട്രെയിനർ സുമൻ മനോജിന്റെ ട്രെയിനർ സുമൻ മനോജിന്റെ സഹായത്തോടെയാണ് ഭാരം കുറച്ചത്. ആദ്യത്തെ മൂന്ന് മാസം കൊണ്ട് 15 കിലോ കുറയ്ക്കാൻ സാധിച്ചു. ഇപ്പോൾ 90 കിലോയിൽ എത്തി നിൽക്കുന്നു.
കിതപ്പ്, കാൽവേദന, നടക്കാൻ പ്രയാസം
വണ്ണം ഉണ്ടായിരുന്നപ്പോൾ കാൽവേദന, നടക്കാൻ പ്രയാസം, കുറെ നേരം നിൽക്കാൻ ബുദ്ധിമുട്ട്, കിതപ്പ് പോലുള്ള പ്രശ്നങ്ങൾ അലട്ടിയിരുന്നു. അന്ന് നല്ല പോലെ വയറ് ഉള്ളത് കൊണ്ട് തന്നെ ഷൂസിന്റെ ലെയ്‌സ് പോലും കെട്ടാൻ പ്രയാസമായിരുന്നു. വണ്ടിയിൽ ഇരിക്കുമ്പോൾ പുറകിലോട്ട് നോക്കാൻ പോലും പ്രയാസമായിരുന്നു.
Read more 24 കിലോ കുറച്ചു, വണ്ണം കുറച്ചത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് വിദ്യയ്ക്ക് പറയാനുള്ളത്
ഡയറ്റ് ഇങ്ങനെയൊക്കെ
ധാരാളം വെള്ളം കുടിക്കുമായിരുന്നു. ദിവസവും മൂന്നോ നാലോ ലിറ്റർ വെള്ളം കുടിക്കുമായിരുന്നു. പിന്നെ എണ്ണ പലഹാരങ്ങളും ബേക്കറി ഫുഡുകളും പൂർണമായി ഒഴിവാക്കി. ചായ, കാപ്പി, ചോറ് പൂർണമായും ഒഴിവാക്കിയിരുന്നു. ആദ്യത്തെ മാസങ്ങളിൽ മൂന്ന് നേരവും ചപ്പാത്തി തന്നെയാണ് കഴിച്ചിരുന്നത്. ചിക്കൻ ഉപ്പും മുളകും പുരട്ടി വേവിച്ചെടുത്താണ് കഴിച്ചിരുന്നുത്. എണ്ണ ഒട്ടും തന്നെ ചേർക്കില്ലായിരുന്നു. മുട്ടയുടെ വെള്ളം ദിവസവും കഴിക്കുമായിരുന്നു. സ്നാക്ക്സ് കഴിക്കാൻ തോന്നുമ്പോൾ റൊബേസ്റ്റ് പഴം അല്ലെങ്കിൽ ആരോറൂട്ട് ബിസ്ക്കറ്റ് കഴിച്ചിരുന്നു.
ട്രെയിനർ സുമൻ മനോജും നിതീഷും
ആരോഗ്യകരമായ ഭക്ഷണം പ്രധാനം
പാരമ്പര്യമായി തടിയുള്ളവരാണ് വീട്ടിൽ എല്ലാവരും. പാരമ്പര്യമായി വണ്ണം ഉണ്ടെങ്കിൽ തടി കുറയില്ലെന്ന് പറയുന്നത് തെറ്റദ്ധാരണ്. നമ്മുടെ ഭക്ഷണശീലം തന്നെയാണ് ഭാരം കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം എന്നാണ് കരുതുന്നത്. 60 ശതമാനം ഡയറ്റും 40 ശതമാനം വ്യായാമവുമാണ് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നത്.
പഞ്ചസാര, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങൾ, എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, വർക്കൗട്ട് ശീലമാക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ട്. കീറ്റോ ഡയറ്റ് നോക്കിയ സമയത്ത് 15 കിലോ വരെ കുറച്ചിരുന്നു. പക്ഷേ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണ് ചെയ്തതു. എപ്പോഴും ക്ഷീണം, മസിൽ വേദന അങ്ങനെയുള്ള പ്രശ്നങ്ങൾ നേരിട്ടു. അങ്ങനെ കീറ്റോ ഡയറ്റും നോക്കുന്നതും നിർത്തി.
സർട്ടിഫെെഡ് ട്രെയിനറിന്റെയോ ഡയറ്റീഷ്യന്റെയോ സഹായത്തോടെ മാത്രം ഭാരം കുറയ്ക്കുക
ഒരു സർട്ടിഫെെഡ് ട്രെയിനറിനെയോ ഡയറ്റീഷ്യനെയോ കൺസൾട്ട് ചെയ്ത് ശേഷം മാത്രം ഡയറ്റ് നോക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഒന്നര മണിക്കൂർ വർക്കൗട്ട് ചെയ്യുമായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസം കാർഡിയോ ചെയ്യുമായിരുന്നു. കോതമംഗലത്തുള്ള മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ് നിതീഷ് എൽദോ ബേബി.
ആറ് മാസം കൊണ്ട് 26 കിലോ കുറച്ചു, വെയ്റ്റ് ലോസ് സീക്രട്ട് ഇതൊക്കെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam