
വേനൽക്കാലത്ത് നാരങ്ങാവെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താനും ശക്തമായ രോഗപ്രതിരോധ ശേഷി വളർത്താനും ഊർജ്ജ നില വർദ്ധിപ്പിക്കാനും സഹായിക്കും. അടുപ്പിച്ച് 30 ദിവസം നാരങ്ങ വെള്ളം കുടിച്ചാൽ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
30 ദിവസം നാരങ്ങാവെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും ? നാരങ്ങയിൽ 30 വ്യത്യസ്ത ഗുണകരമായ സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഡോ. സൗരഭ് പറയുന്നു.
സ്വാഭാവിക അസിഡിറ്റി ശരീരത്തെ ധാതുക്കളെ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കും. പ്രത്യേകിച്ച് ഇരുമ്പ്. നാരങ്ങയിൽ വിറ്റാമിൻ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ നിന്ന് കഴിയുന്നത്ര ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മെച്ചപ്പെട്ട ഇരുമ്പിന്റെ അളവ് വിളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുമെനന്നും അദ്ദേഹം പറയുന്നു.
ആരോഗ്യമുള്ള ചർമ്മം, സന്ധികൾ എന്നിവയ്ക്ക് അത്യാവശ്യമായ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്ന വിറ്റാമിൻ സി പ്രധാനമാണ്. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും, വയറുവേദന, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.
നാരങ്ങയിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെ നിരവധി ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും, ആരോഗ്യകരമായ ചർമ്മം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മിതമായ അളവിൽ മാത്രം കുടിക്കാൻ ശ്രമിക്കണമെന്നും ഡോ. സൗരഭ് സേഥി പറയുന്നു. ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നും അദ്ദേഹം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam