എന്താണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം ? ലക്ഷണങ്ങൾ എന്തൊക്കെ?

Published : Dec 17, 2025, 01:10 PM IST
Holiday heart syndrome

Synopsis

ആ​ഘോഷ വേളകളിൽ അമിതമായി മദ്യപിച്ചതിന് ശേഷം ഉണ്ടാകുന്ന ക്രമരഹിതമായ ഹൃദയമിടിപ്പുകളെയാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്ന് പറയുന്നത്.

ആഘോഷ മാസങ്ങളിലാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം കേസുകൾ കൂടുതലായി കണ്ട് വരുന്നത്. ഇത് ഗുരുതരവും എന്നാൽ വലിയതോതിൽ തടയാവുന്നതുമായ ഹൃദയ സംബന്ധമായ പ്രശ്നമാണ്. ഊ വർഷവും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ രോ​ഗം ബാധിച്ച് കഴിഞ്ഞാൽ മിക്ക ആളുകളും ഒരു ദിവസത്തിനുള്ളിൽ തന്നെ സുഖം പ്രാപിക്കുന്നതായി കാണുന്നു. എന്നാൽ ഈ രോ​ഗം ഇടയ്ക്കിടെ പക്ഷാഘാതം, ഹൃദയാഘാതം അല്ലെങ്കിൽ മറ്റ് ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുമെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് വ്യക്തമാക്കുന്നു.

എന്താണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം ( Holiday Heart Syndrome ) ?

1978-ൽ ഒരു യുഎസ് ഫിസിഷ്യനാണ് ആദ്യമായി ഈ രോ​ഗത്തെ തിരിച്ചറിഞ്ഞത്. ആ​ഘോഷ വേളകളിൽ അമിതമായി മദ്യപിച്ചതിന് ശേഷം ഉണ്ടാകുന്ന ക്രമരഹിതമായ ഹൃദയമിടിപ്പുകളെയാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്ന് പറയുന്നത്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ മദ്യപാനം 70 ശതമാനം വർദ്ധിക്കുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിൽ നിന്നുള്ള ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഹോളിഡേ ഹാർട്ട് സിൻഡ്രോമിൽ കാണപ്പെടുന്ന ഒരു പ്രത്യേക ക്രമരഹിതമായ ഹൃദയമിടിപ്പാണ് ഏട്രിയൽ ഫൈബ്രിലേഷൻ (AFib). ഹൃദയത്തിന്റെ മുകളിലെ അറകൾ ഒരു ക്രമരഹിതമായ രീതിയിൽ ചുരുങ്ങുകയോ വിറയ്ക്കുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. ഇത് ആട്രിയത്തിൽ രക്തം അടിഞ്ഞുകൂടുന്നതിനും കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകൾ രക്തപ്രവാഹത്തിൽ പ്രവേശിച്ചാൽ, അവ തലച്ചോറിലേക്ക് സഞ്ചരിച്ച് സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു.

ഹോളിഡേ ഹാർട്ട് സിൻഡ്രോം : ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ക്ഷീണം, തലകറക്കം, ശ്വാസതടസ്സം, ഉത്കണ്ഠ, ബലഹീനത, ആശയക്കുഴപ്പം, അമിതമായി വിയ‌ർക്കുക, തളർച്ച, വ്യായാമ വേളയിൽ അസാധാരണമായ ക്ഷീണം, വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ്, സമ്മർദ്ദം അല്ലെങ്കിൽ നെഞ്ചുവേദന തുടങ്ങിയവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

 പേടിക്കേണ്ട കാര്യം എന്തെന്നാൽ മിക്ക ആളുകളും ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു. ഇത് പ്രത്യേകിച്ച് അപകടകരമായ ഒരു ആർറിഥ്മിയലേക്ക് നയിക്കുന്നതായി വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് നഴ്സിംഗിലെ ഡോ. മരിയൻ ആർ. പിയാനോ പറയുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ