സ്ത്രീകളില്‍ ഏറ്റവുമധികമായി കാണപ്പെടുന്നൊരു ആരോഗ്യപ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. യുഎസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനപ്രകാരം നാലിലൊരു പെണ്‍കുട്ടിക്കോ സ്ത്രീക്കോ എങ്കിലും ഈ പ്രശ്നം കാണാം. ഇടവിട്ടുള്ള തളര്‍ച്ചയും, തലകറക്കവുമെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്.

ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും കാര്യത്തില്‍ തീര്‍ച്ചയായും ലിംഗവ്യത്യാസം ഒരു ഘടകമായി വരാറുണ്ട്. അതായത് സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന രോഗങ്ങള്‍ വ്യത്യസ്തമാകാറുണ്ട്. അതുപോലെ ഒരുപോലെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങള്‍- അനുബന്ധ പ്രശ്നങ്ങള്‍ എല്ലാം മാറിവരാം. 

ആരോഗ്യാവസ്ഥ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഭക്ഷണരീതി, കായികാധ്വാനത്തിന്‍റെ തോത് എന്നിങ്ങനെ സ്ത്രീകളിലും പുരുഷന്മാരിലും ബാധിക്കുന്ന രോഗങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇപ്പറഞ്ഞ കാര്യങ്ങളിലെല്ലാം സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം തന്നെയാണ് ഇവരെ ബാധിക്കുന്ന രോഗങ്ങളിലും ആരോഗ്യപ്രശ്നങ്ങളിലുമെല്ലാം കാണാനാവുക. 

ഇത്തരത്തില്‍ സ്ത്രീകളില്‍ ഏറ്റവുമധികമായി കാണപ്പെടുന്നൊരു ആരോഗ്യപ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. യുഎസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനപ്രകാരം നാലിലൊരു പെണ്‍കുട്ടിക്കോ സ്ത്രീക്കോ എങ്കിലും ഈ പ്രശ്നം കാണാം. ഇടവിട്ടുള്ള തളര്‍ച്ചയും, തലകറക്കവുമെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്.

മറ്റൊന്നുമല്ല നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട അയേണ്‍ എന്ന ഘടകത്തിന്‍റെ കുറവിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രധാനമായും ഭക്ഷണത്തിലെ പോരായ്മ കൊണ്ട് തന്നെയാണ് അയേണ്‍ കുറവുണ്ടാകുന്നത്. ഇടവിട്ടുള്ള തലകറക്കവും ക്ഷീണവുമല്ലാതെ മറ്റ് പ്രയാസങ്ങളും അയേണ്‍ കുറവ് മൂലം നേരിടാം. 

ചിന്തകളില്‍ അവ്യക്തത, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ് പോലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബ്രെയിൻ ഫോഗ് എന്ന അവസ്ഥ, തൊലി വിളര്‍ത്ത് മഞ്ഞനിറമാവുക, ഇടയ്ക്ക് ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും അയേണ്‍ കുറവ് മൂലമുണ്ടാകാം. 

അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുകയെന്നതാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം. കാരണം അയേണ്‍ കുറവ് പതിയെ വിളര്‍ച്ചയിലേക്ക് (അനീമിയ) നയിക്കാവുന്നതാണ്. ഇത് വളരെയധികം പ്രയാസങ്ങള്‍ നിത്യജീവിതത്തിലുണ്ടാക്കും. ഇന്ത്യയിലായാലും സ്ത്രീകളെ വലിയ രീതിയില്‍ ബാധിക്കുന്ന രോഗമാണ് വിളര്‍ച്ച. 

Also Read:- സ്തനങ്ങളില്‍ മുഴ കണ്ടാല്‍ പരിശോധിക്കണേ; സ്വന്തം അനുഭവം വീ‍ഡിയോയിലൂടെ പങ്കിട്ട് യൂട്യൂബര്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News