തിളക്കമുള്ള ചർമ്മം സ്വന്തമാക്കണോ; ദിവസവും ഒരു സ്പൂൺ നെയ്യ് പുരട്ടി നോക്കൂ ‌‌‌‌

Web Desk   | others
Published : Dec 22, 2019, 09:14 PM IST
തിളക്കമുള്ള ചർമ്മം സ്വന്തമാക്കണോ; ദിവസവും ഒരു സ്പൂൺ നെയ്യ് പുരട്ടി നോക്കൂ ‌‌‌‌

Synopsis

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് നെയ്യ്. വിറ്റമിൻ എ, ഇ എന്നിവ കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ ചേർന്ന് ചർമ്മത്തിന് പുതുജീവനേകി ചർമ്മത്തെ മൃദുലമാക്കും.

മൃദുവായ ചർമ്മവും തിളക്കമാർന്ന മുടിയും സ്വന്തമാക്കാൻ ഒരു സ്പൂൺ നെയ്യ് മതി.  ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് നെയ്യ്. വിറ്റമിൻ എ, ഇ എന്നിവ കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ ചേർന്ന് ചർമ്മത്തിന് പുതുജീവനേകി ചർമ്മത്തെ മൃദുലമാക്കും. കൂടാതെ ചെറുപ്പം നിലനിർത്താനും സഹായിക്കും. ദിവസവും നെയ്യ് മുഖത്ത് പുരട്ടുന്നതിന്റെ ​ഗുണങ്ങളെ കുറിച്ചറിയാം...

നല്ലൊരു മോയ്സ്ചറൈസർ...

രാത്രിയിൽ ക്ലെൻസിങ്ങിനു ശേഷം ഒരു തുള്ളി നെയ്യ് എടുത്ത് മുഖത്തു തടവുക. മുകളിലേക്കും പുറത്തേക്കും ഉള്ള ദിശകളിൽ ഏതാണ്ട് മൂന്നു നാലു മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ഈർപ്പമുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു കളയുക. ചർമ്മം മൃദുവും മിനുസമുള്ളതും ആകും.

 കറുത്ത പാടുകൾ മാറ്റാം...

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറാനും നെയ്യ് മതി. ഒരു സ്പൂൺ നെയ്യ് കണ്ണിനു താഴെ ചെറുതായി മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം നനവുള്ള കോട്ടൺ കൊണ്ട് തുടച്ചു കളയാം.  ചുളിവുകളും കറുത്ത വളയങ്ങളും കുറയുന്നത് കാണാം. 

മികച്ചൊരു ‍ഫേസ്മാസ്ക്ക്...

മൂന്ന് ടേബിൾസ്പൂൺ ഓട്സിൽ ഒരു ടീസ്പൂണ്‍ വീതം നെയ്യ്, തേൻ, തൈര് ഇവ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തിളക്കമുള്ള മൃദുലമായ ചർമ്മം സ്വന്തമാക്കാൻ ഈ ഒരൊറ്റ ഫെയ്സ്മാസ്ക്ക് മതി. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

എന്താണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം ? ലക്ഷണങ്ങൾ എന്തൊക്കെ?
ഈ ശീലം മോശം കൊളസ്ട്രോളിന്റെ അളവ് കൂട്ടാം