Oral Sex: എന്തുകൊണ്ട് 'ഓറല്‍ സെക്‌സ്' വിരോധം; അറിയാം കാരണങ്ങള്‍...

By Web TeamFirst Published Feb 20, 2022, 11:29 PM IST
Highlights

സ്ത്രീക്കും പുരുഷനും ഒരുപോലെ ഗുണകരമാകുന്ന ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് വലിയൊരു പരിധി വരെ ഇത്തരത്തിലുള്ള വിരോധങ്ങള്‍ക്ക് പിന്നില്‍. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടിയാണ് ലൈംഗിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് 'ഓറല്‍ സെക്‌സ്' കടന്നുവരുന്നതെന്ന് മനശാസ്ത്ര വിദഗ്ധനും 'സൈക്കോളജി ടുഡേ' ലേഖകനുമായ ഡോ. ഡേവിഡ് വാള്‍ പറയുന്നു

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ( Sexual Problems ) ആരോഗ്യപരമായി തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോട് പോലും വിമുഖത വച്ചുപുലര്‍ത്തുന്ന മനോഭാവമാണ് ഇന്നും നമ്മുടെ സമൂഹത്തിനുള്ളത്. പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള കാര്യമായ ( Married Life )  ധാരണാപിശകിലേക്ക് ലൈംഗിക കാര്യങ്ങളിലെ അവ്യക്തത നയിക്കാറുണ്ട്. 

ലൈംഗികവിഷയങ്ങള്‍ തന്നെ അയിത്തമായി മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നിടത്ത്, ഇതിനകത്ത് തന്നെ കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഉപവിഷയങ്ങളും വരുന്നുണ്ട്. അത്തരമൊരു വിഷയമാണ് 'ഓറല്‍ സെക്‌സ്'. 

സ്ത്രീക്കും പുരുഷനും ഒരുപോലെ ഗുണകരമാകുന്ന ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് വലിയൊരു പരിധി വരെ ഇത്തരത്തിലുള്ള വിരോധങ്ങള്‍ക്ക് പിന്നില്‍. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടിയാണ് ലൈംഗിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് 'ഓറല്‍ സെക്‌സ്' കടന്നുവരുന്നതെന്ന് മനശാസ്ത്ര വിദഗ്ധനും 'സൈക്കോളജി ടുഡേ' ലേഖകനുമായ ഡോ. ഡേവിഡ് വാള്‍ പറയുന്നു. 

പൊതുവില്‍ 'ഓറല്‍ സെക്‌സ്'നോട് ആളുകള്‍ക്കുള്ള വിരോധത്തെ കുറിച്ചും, പ്രായോഗികമായ വിരോധത്തിനുള്ള കാരണങ്ങളെ കുറിച്ചും ഡോ. ഡേവിഡ് വാള്‍ തന്നെ വിശദീകരിക്കുന്നു. 

എന്തുകൊണ്ട് 'നോ' എന്ന് പറയേണ്ടിവരുന്നു? 

'ഓറല്‍ സെക്‌സ്'ല്‍ ഏതെങ്കിലും തരത്തില്‍ ഉള്‍പ്പെടുന്നതിനോട് 'നോ' പറയുന്നവരെ അതിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്താവാം? ലിംഗഭേദമെന്യേ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. 

ശുചിത്വമില്ലായ്മ, സ്രവങ്ങളോട് അറപ്പ് തോന്നുന്ന മാനസികാവസ്ഥ, അധികാരപ്രയോഗം നടത്തുകയാണെന്ന തോന്നല്‍, 'സെക്ഷ്വല്‍ ട്രോമ' അഥവാ ലൈംഗികപീഡനങ്ങളോ സമാനമായ അനുഭവങ്ങളോ സൃഷ്ടിക്കുന്ന വിരക്തി, അപകര്‍ഷത, പങ്കാളിയോടുള്ള അടുപ്പമില്ലായ്മ, സദാചാരപരമായ വിശ്വാസങ്ങള്‍, പങ്കാളിയോട് കരുതല്‍ ഇല്ലായ്മ, പങ്കാളിയില്‍ വിശ്വാസമില്ലായ്മ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. 

ഇവയില്‍ ഭൂരിഭാഗവും മനശാസ്ത്രപരമായ പ്രശ്‌നങ്ങളാണ്. വ്യക്തി സ്വയം തന്നെ ഇവയെ മറികടക്കുകയെന്നതാണ് ഏക പരിഹാരം. 

പരസ്പരം മനസിലാക്കുമ്പോള്‍...

പങ്കാളികള്‍ തമ്മില്‍ പരസ്പരം ലൈംഗികതാല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നുപറയുകയും നിര്‍ബന്ധിതമല്ലാത്ത രീതിയില്‍ സ്വതന്ത്രമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയുമാണ് ചെയ്യേണ്ടത്. ലൈംഗികതയെ സംബന്ധിച്ച് ഏറ്റവും ഉചിതമായത്, അല്ലെങ്കില്‍ നല്ലത് എന്ന നിലയില്‍ ഏതെങ്കിലുമൊരു പ്രവര്‍ത്തിയെയോ രീതിയെയോ ചൂണ്ടിക്കാട്ടുക സാധ്യമല്ല. 

പരിപൂര്‍ണമായും വ്യക്തിയെ ആശ്രയിച്ചാണ് ലൈംഗികതയുടെ പ്രായോഗികതലവും ആസ്വാദനവുമെല്ലാം നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇഷ്ടാനിഷ്ടങ്ങളെ വിമര്‍ശിക്കുന്നതിനോ, ഉയര്‍ത്തിക്കാട്ടുന്നതിനോ പങ്കാളികള്‍ക്കിടയില്‍ സാധ്യതയില്ല. അത്തരം പ്രവണതകള്‍ ബന്ധത്തെയും ലൈംഗികജീവിതത്തെയും കൂടുതല്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. 

അതേസമയം കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സാസഹായങ്ങള്‍ ആവശ്യമാണെന്ന് തോന്നുന്നപക്ഷം മടി കൂടാതെ അതിലേക്ക് കടക്കുകയും ആവാം. ഇക്കാര്യങ്ങള്‍ ഡോക്ടറുമായി തുറന്ന് സംസാരിക്കുന്നതിനെ കുറിച്ച് അനാവശ്യമായ ധാരണകളും വേണ്ട.

Also Read:- യോനിയിലെ അനാരോഗ്യകരമായ ലക്ഷണങ്ങള്‍; സ്ത്രീകള്‍ അറിയേണ്ടത്...

 

സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ദീര്‍ഘകാലം ജീവിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ജീവിതത്തിന്റെ ദൈര്‍ഘ്യം, അഥവാ ആയുര്‍ദൈര്‍ഘ്യം തീര്‍ച്ചയായും നമ്മുടെ വരുതിയില്‍ നില്‍ക്കുന്ന ഒന്നല്ല. എങ്കിലും ജീവിതരീതികളില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍, ചില ഘടകങ്ങള്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഏതാനും ഘടകങ്ങള്‍... Read More...

click me!