Health Tips : മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

Published : Apr 27, 2025, 10:44 AM ISTUpdated : Apr 27, 2025, 10:48 AM IST
Health Tips : മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

Synopsis

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധവും പിഎംഎസ് ലക്ഷണങ്ങളും കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. 

ആരോ​ഗ്യകരമായ ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുകയും ചെയ്യുന്നു. 

പ്രോട്ടീൻ സിന്തസിസ്, അസ്ഥി സാന്ദ്രത,  ഊർജ്ജ ഉൽപാദനം എന്നിവയ്ക്കും മഗ്നീഷ്യം സഹായകമാണ്. മഗ്നീഷ്യത്തിന്റെ കുറവ് ക്ഷീണം, പേശിവലിവ് തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ചികിത്സിച്ചില്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ്, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. 

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധവും പിഎംഎസ് ലക്ഷണങ്ങളും കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. 

ശരീരത്തിലെ മഗ്നീഷ്യത്തിന്റെ 60 ശതമാനവും എല്ലുകളിലാണ് ശേഖരിക്കപ്പെടുന്നത്. കാൽസ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും ആഗീരണത്തെയും ഉപാപചയ പ്രവർത്തനത്തെയും ഇത് സഹായിക്കുന്നു. ആരോഗ്യവും ശക്തിയുമുള്ള എല്ലുകൾക്ക് കാൽസ്യവും വൈറ്റമിൻ ഡിയും ആവശ്യമാണ്. 

കൂടാതചെ, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദയമിടിപ്പ് ക്രമപ്പെടുത്തുകയും ചെയ്യുന്നതിനും മ​​​ഗ്നീഷ്യം സഹായകമാണ്. ഇത് ഹൃദയധമനികൾക്ക് കട്ടികൂട്ടുന്നതിനെ തടയുന്നു. ഇതുവഴി രക്താതിമർദം, ഹൃദയസംബന്ധമായ രോഗങ്ങളായ ഹൃദയാഘാതം,പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കൂടാതെ മാനസികാരോ​ഗ്യ ലക്ഷണങ്ങളെ നിയന്ത്രിക്കാനും മഗ്നീഷ്യം നിയന്ത്രിക്കുന്നു. കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.  ഉത്കണ്ഠയുടെ ലക്ഷണങ്ങളെ കുറച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.

ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വയറ് എപ്പോഴും വീർത്തിരിക്കുക, അല്ലെങ്കിൽ മോശം ഉറക്കം എന്നിവ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ  മ​​ഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടെന്നതാണ് സൂചിപ്പിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. നട്സ്, ബെറിപ്പഴങ്ങൾ,  ഇലക്കറികൾ, മുട്ട എന്നിവയിൽ  മഗ്നീഷ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. 

117 കിലോയിൽ നിന്ന് 76 കിലോയിലേക്ക്, ശരീരഭാരം കുറച്ചതിനെ കുറിച്ച് അദ്വൈദ്

 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്