പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം

Published : Dec 22, 2025, 04:59 PM IST
strawberry

Synopsis

സ്ട്രോബെറിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ അവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. പോളിഫിനോളുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റുമായി നിങ്ങൾ ഇത് സംയോജിപ്പിക്കുമ്പോൾ ആർത്തവ വേദനയും മറ്റ് അസ്വസ്ഥതയും കുറയ്ക്കും. 

മിക്ക സ്ത്രീകൾക്കും പിരീഡ്സ് സമയങ്ങളിൽ ചോക്ലേറ്റ്, പേസ്ട്രി പോലുള്ളവ ​കഴിക്കാൻ തോന്നാറുണ്ട്. ആർത്തവ ദിനങ്ങൾ പലപ്പോഴും പഞ്ചസാരയോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നു. മധുര പലഹാരങ്ങൾ ആ സമയത്ത് ഏറെ ആശ്വാസം നൽകുമെങ്കിലും കലോറിയുടെ ഉപ​ഭോ​ഗം അധികം ആരും കാര്യമായി എടുക്കാറില്ല. 

അമിതമായ പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ക്ഷീണം, മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവയിലേക്ക് നയിക്കും. ആർത്തവകാലത്തെ പഞ്ചസാരയുടെ ആസക്തിയെ പരിഹരിക്കുന്ന രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെ കുറിച്ച് പോഷകാഹാര വിദഗ്ദ്ധ  ദീപ്ശിഖ ജെയിൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവച്ചു. ആർത്തവ ദിവസങ്ങളിൽ ഡാർക്ക് ചോക്ലേറ്റിൽ സ്ട്രോബെറി മുക്കി കഴിക്കുന്നത് നല്ലതാണെന്ന് അവർ പറയുന്നു.

സ്ട്രോബെറിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ അവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. പോളിഫിനോളുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റുമായി നിങ്ങൾ ഇത് സംയോജിപ്പിക്കുമ്പോൾ ആർത്തവ വേദനയും മറ്റ് അസ്വസ്ഥതയും കുറയ്ക്കും. നിങ്ങൾ കൊതിക്കുന്ന അനാരോഗ്യകരമായ മധുരപലഹാരങ്ങൾക്ക് പകരം ഇവ കഴിക്കാവുന്നതാണ്. ഈ കോമ്പിനേഷൻ ആർത്തവ സമയത്ത് പ്രയാസങ്ങൾ മാറ്റി നിർത്തുന്നു.

70 ശതമാനത്തിലധികം കൊക്കോ ഉള്ളടക്കമുള്ള ഡാർക്ക് ചോക്ലേറ്റാണ് സ്ട്രോബെറിയ്ക്കൊപ്പം ചേർത്ത് കഴിക്കേണ്ടത്. ഡാർക്ക് ചോക്ലേറ്റ് മഗ്നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് പേശികളുടെ സങ്കോചങ്ങൾ കുറയ്ക്കാനും ആർത്തവ വേദന ലഘൂകരിക്കാനും സഹായിക്കുന്നു.

മഗ്നീഷ്യം സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ആർത്തവ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ
പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? എങ്കിൽ ഈ എട്ട് തീരുമാനങ്ങൾ എടുത്തോളൂ