ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം

Published : Dec 20, 2025, 09:54 PM IST
heart attack

Synopsis

ഗർഭാശയ ഫൈബ്രോയിഡുകൾ പ്രത്യുൽപാദന ആരോഗ്യത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തെയും ബാധിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനത്തിലധികം കൂടുതലാണെന്ന് പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഓപ്പൺ ആക്‌സസ്, പിയർ-റിവ്യൂഡ് ജേണലായ ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

ഗർഭാശയ ഫൈബ്രോയിഡുകൾ ഗർഭാശയത്തിന്റെ ഭിത്തിയിലോ അകത്തോ പേശികളുടെയും ടിഷ്യുവിന്റെയും വളർച്ചകൾ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ഈ വളർച്ചകൾ സാധാരണയായി ക്യാൻസറല്ല (ബെനിൻ) ആണ്. കൂടാതെ സ്ത്രീകളിൽ ഏറ്റവും സാധാരണമായ ക്യാൻസറല്ലാത്ത ട്യൂമറാണ്. ഈ അവസ്ഥ വേദന, ക്രമരഹിതമായ യോനി രക്തസ്രാവം തുടങ്ങിയ വിവിധ ലക്ഷണങ്ങൾക്ക് കാരണമാകും.

ഫൈബ്രോയിഡുകൾ ഒരു വിത്തിന്റെ വലിപ്പം വരെ ചെറുതാകാം അല്ലെങ്കിൽ ഒരു തണ്ണിമത്തന്റെ വലിപ്പം വരെ വലുതാവുകയും ചെയ്യാം. ഈ വളർച്ചകൾ ഗർഭാശയ ഭിത്തിക്കുള്ളിലോ, ഗർഭാശയത്തിന്റെ പ്രധാന അറയ്ക്കുള്ളിലോ, ഗർഭാശയത്തിന്റെ പുറംഭാഗത്തോ വളരുമെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക് പറയുന്നു. ഗർഭാശയ ഫൈബ്രോയിഡുകൾ പ്രത്യുൽപാദന ആരോഗ്യത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തെയും ബാധിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

ഗർഭാശയ ഫൈബ്രോയിഡുകൾ ബാധിച്ച സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് 10 വർഷത്തിനുള്ളിൽ പ്രധാന ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 81% കൂടുതലായിരുന്നതായി പഠനത്തിൽ പറയുന്നു.

ഉയർന്ന ഹൃദയ സംബന്ധമായ അപകടസാധ്യതയുള്ള സ്ത്രീകളെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന മാർക്കറായി ഫൈബ്രോയിഡുകൾ വർത്തിക്കുമെന്ന് ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി ഫിലാഡൽഫിയയിലെ പെൻസിൽവാനിയ സർവകലാശാലയിലെ പെരെൽമാൻ സ്കൂൾ ഓഫ് മെഡിസിനിൽ എപ്പിഡെമിയോളജിയിലെ ​ഗവേഷകരിലൊരാളായ ജൂലിയ ഡി. ഡിറ്റോസ്റ്റോ പറഞ്ഞു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ അഞ്ച് സീഡുകൾ ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കും
ക്യാൻസർ സാധ്യത കുറയ്ക്കുന്ന എട്ട് ഭക്ഷണങ്ങളിതാ...