World Asthma Day 2025 : ആസ്ത്മയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : May 06, 2025, 08:10 AM ISTUpdated : May 06, 2025, 08:15 AM IST
World Asthma Day 2025 :  ആസ്ത്മയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Synopsis

ശ്വാസതടസ്സം, നെഞ്ചിലെ വേദന,  പ്രത്യേകിച്ച് രാത്രിയിലോ അതിരാവിലെയോ തുടർച്ചയായ ചുമ എന്നിവയാണ് ലക്ഷണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം, പൂപ്പൽ എന്നിവ ആസ്തമയ്ക്ക് കാരണമാകുന്നവയാണ്. 

ഇന്ന് ലോക ആസ്ത്മ ദിനമാണ്. എല്ലാവർഷവും മെയ് ആറിന് ലോക ആസ്ത്മ ദിനം ആചരിക്കുന്നു.  'ശ്വസിക്കുന്ന ചികിത്സകൾ എല്ലാവർക്കും ലഭ്യമാക്കുക' എന്നതാണ് ഈ വർഷത്തെ പ്രമേയം. 1998 ലാണ് ആദ്യമായി ആസ്ത്മ ദിനം ആചരിക്കാൻ തുടങ്ങിയത്. ഇപ്പോൾ 35 രാജ്യങ്ങളിൽ ലോക ആസ്ത്മ ദിനം ആചരിച്ച് വരുന്നു. ആസ്ത്മയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് ഈ 
ദിനം ആചരിക്കുന്നത്.

ശ്വാസകോശനാളികൾ വീർക്കുകയും ഇടുങ്ങിയതാക്കുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന ഒരു രോഗമാണ് ആസ്ത്മ. ലോകമെമ്പാടുമുള്ള ഏകദേശം 262 ദശലക്ഷം ആളുകളെ ഇത് ബാധിക്കുന്നു. ഓരോ വർഷവും 455,000-ത്തിലധികം മരണങ്ങൾക്ക് ആസ്ത്മ കാരണമാകുന്നുതായി റിപ്പോർട്ടുകൾ പറയുന്നു.

ശ്വാസതടസ്സം, നെഞ്ചിലെ വേദന,  ശ്വാസതടസ്സം, പ്രത്യേകിച്ച് രാത്രിയിലോ അതിരാവിലെയോ തുടർച്ചയായ ചുമ എന്നിവയാണ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ നേരിയതോ കഠിനമോ ആകാം. പൊടിപടലങ്ങൾ, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം, പൂപ്പൽ എന്നിവ ആസ്തമയ്ക്ക് കാരണമാകുന്നവയാണ്. വ്യായാമം, ശ്വസന അണുബാധകൾ, സമ്മർദ്ദം അല്ലെങ്കിൽ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയ്‌ക്കൊപ്പം ഇത് ഉണ്ടാകാം. പുക,  ദുർഗന്ധം, ചില മരുന്നുകൾ എന്നിവയും ആസ്ത്മയെ കൂടുതൽ വഷളാക്കും.

വേനൽക്കാലത്ത് ആസ്ത്മയെ നിയന്ത്രിക്കുന്നതിന് ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

1. ചൂടുള്ള ദിവസങ്ങളിൽ ധാരാളം വെള്ളം കുടിക്കുക. ചൂട് സമയത്ത് പുറത്ത് വ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക.

2. അലർജി കുറയ്ക്കാൻ അകത്ത് എസി അല്ലെങ്കിൽ ഫാനുകൾ ഉപയോഗിക്കുക.

3. ഇൻഹേലർ എപ്പോഴും കെെവശം വയ്ക്കുക.

4.പുക, മലിനീകരണം, പൊടി എന്നിവയിൽ നിന്ന് അകന്നു നിൽക്കുക.

5. ആസ്തമ പ്രശ്നമുള്ളവർക്ക് ഇടയ്ക്കിടെ പരിശോധനകൾ നടത്തുക.

ലോക ആസ്ത്മ ദിനം ; ലക്ഷണങ്ങളും പ്രതിരോധവും

 

PREV
Read more Articles on
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ