World Bicycle Day 202‌5 : ദിവസവും അരമണിക്കൂർ സൈക്കിൾ ചവി‌ട്ടുന്നത് ശീലമാക്കൂ, കാരണം

Published : Jun 03, 2025, 08:14 AM ISTUpdated : Jun 03, 2025, 10:54 AM IST
World Bicycle Day 202‌5 : ദിവസവും അരമണിക്കൂർ സൈക്കിൾ ചവി‌ട്ടുന്നത് ശീലമാക്കൂ, കാരണം

Synopsis

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഒന്നാണ് സൈക്ലിംഗ്. പതിവായി സൈക്ലിംഗ് ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും, ഹൃദയത്തെ ശക്തിപ്പെടുത്തുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.   

ഇന്ന് ജൂൺ 3. ലോക സൈക്കിൾ ദിനമാണ്. ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും വളരെ പ്രയോജനകരമായ ഒന്നാണ് സൈക്കിൾ സവാരി. ഇത് ശരീരത്തെ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ദിവസം അരമണിക്കൂർ സൈക്കിൾ ചവി‌ട്ടുന്നത് ഹൃദയാരോഗ്യത്തിനു നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. ദിവസവും സെെക്കിൾ ചവിട്ടുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിൽ ഹൃദയത്തിന് വളരെയധികം പങ്കുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഒന്നാണ് സൈക്ലിംഗ്. പതിവായി സൈക്ലിംഗ് ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും, ഹൃദയത്തെ ശക്തിപ്പെടുത്തുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. 

രണ്ട്

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചൊരു വ്യായാമാണ് സെെക്ലിം​ഗ്. സൈക്കിൾ ചവിട്ടുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. അതിനാൽ, പേശികളുടെ ആരോഗ്യം നിലനിർത്താനും സൈക്കിൾ ചവിട്ടുന്നത് സഹായിക്കുന്നു.

മൂന്ന്

മാനസികാരോഗ്യത്തിനും സൈക്കിൾ ചവിട്ടുന്നതിലൂടെ സാധിക്കും. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളെ സ്ഥിരമാക്കാനും ഇത് സഹായിക്കുന്നു. സ്‌ട്രെസ്സ് ലെവൽ കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, നല്ല ഉറക്കം ലഭിക്കാനും സെെക്ലിം​ഗ് സഹായിക്കുന്നു.

നാല്

ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ വെയ്റ്റ് ട്രെയ്‌നിങ് ചെയ്യുന്നുണ്ടെങ്കിൽ അത് സൈക്ലിങ്ങിന് മുൻപ് ചെയ്യുന്നതാണ് നല്ലത്. കാരണം, സൈക്ലിങ് കഴിയുമ്പോഴേക്കും ശരീരത്തിലെ ഊർജത്തിന്റെ നല്ലൊരു പങ്കും തീർന്നുപോകും. പിന്നീട് വെയ്റ്റ് ട്രെയ്‌നിങ് ചെയ്യാൻ സാധിച്ചെന്നും വരില്ല.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍