
ഇന്ന് ലോക സൈക്കിള്‍ ദിനം. വീടിനകത്തിരുന്ന് തന്നെ വ്യായാമം ചെയ്യാനോ ജിംനേഷ്യത്തില്‍ പോകാനോ താത്പര്യമില്ലാത്തവര്‍ക്ക് മികച്ച വ്യായാമമാര്‍ഗമാണ് സൈക്കിളിങ്. നടത്തം, ഓട്ടം, വൈയിറ്റ് ട്രെയ്‌നിങ് തുടങ്ങിയ വ്യായാമ രീതികളെക്കാള്‍ പേശികള്‍ക്കു മികച്ചത് സൈകിളിങാണെന്നും സന്ധികളുടെ ചലനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇത് വളരെ ഗുണകരമാണെന്നും വിദഗ്ധർ പറയുന്നു. സൈക്കിളിങ്ങിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഒന്ന്...
സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പതിവ് വ്യായാമമെന്ന നിലയിൽ സൈക്ലിംഗ് ചെയ്യുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മെഡിക്കൽ ന്യൂസ് ടുഡേ.കോം പറയുന്നു.
രണ്ട്...
ദിവസേന സൈക്ലിംഗ് ചെയ്യുന്നതിന്റെ ഒരു ഗുണം, ഇത് ഒരു പൂർണ്ണ ശരീര വ്യായാമമാണ് എന്നതാണ്. ഇത് കൊഴുപ്പ് എരിച്ചു കളയുവാൻ സഹായിക്കുക ചെയ്യുന്നു. കൂടാതെ, 20 മിനിറ്റിലധികം നേരം സൈക്കിൾ ചവിട്ടുന്ന ആർക്കും നല്ല കാർഡിയോ വ്യായാമം ലഭിക്കുകയും ചെയ്യുന്നു. സൈക്ലിംഗിൽ കാലുകൾ, പുറം, തോളുകൾ എന്നിവ ശക്തിപ്പെടുത്തുന്ന പേശികളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു.
മൂന്ന്...
ഒരു മണിക്കൂർ സെെക്കിൾ ചവിട്ടുന്നത് ഏകദേശം 400 മുതൽ 1000 വരെ കാലറി കരിച്ചു കളയാൻ സഹായകമാണ്. കൂടാതെ ഇതുമൂലം ശ്വാസകോശങ്ങളിലേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം വർധിക്കുകയും ചെയ്യുന്നു. ശ്വാസകോശ ആരോഗ്യത്തിനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും സെെക്കിള്‍ യാത്ര സഹായിക്കുന്നു.
നാല്...
സമ്മർദ്ദമാണ് ആളുകൾക്കിടയിൽ നിരവധി രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണം. ഇത് ശരീരഭാരം വർദ്ധിക്കുക, പ്രമേഹം, ആസ്ത്മ, ഉത്കണ്ഠ, ദഹന പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ, വിഷാദം തുടങ്ങി പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനിടയിൽ സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് സൈക്ലിങ്. സൈക്കിൾ വ്യായാമം മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
അത്ഭുതപ്പെടുത്തുന്ന ഓര്‍മ്മശക്തി; രണ്ടര വയസുകാരിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam