World IBD Day 2025 ; എന്താണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് ? ലക്ഷണങ്ങൾ അറിയാം

Published : May 19, 2025, 04:09 PM IST
World IBD Day 2025 ; എന്താണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് ? ലക്ഷണങ്ങൾ അറിയാം

Synopsis

ഉയർന്ന സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, വേണ്ടത്ര സൂര്യപ്രകാശം ഏൽക്കാതിരിക്കൽ എന്നിവയെല്ലാം രോഗത്തിന്റെ അപകടസാധ്യതയും തീവ്രതയും വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഐബിഡി സാധാരണയായി 20 നും 40 നും ഇടയിൽ പ്രായമുള്ള വ്യക്തികളെയാണ് കൂടുതലായി ബാധിക്കുന്നത്. 

എല്ലാ വർഷവും മെയ് 19 ലോക  ഇൻഫ്ലമേറ്ററി ബവൽ രോ​ഗ ദിനം ആചരിക്കുന്നു. ഇന്ത്യയിൽ പ്രത്യേകിച്ച് ന​ഗര പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദഹനനാളം അഥവാ കുടലിനെ മുഴുവനായോ, ദഹനനാളത്തെയോ മാത്രമായോ ബാധിക്കുന്ന വീക്കമാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐബിഡി. 

ഇന്ത്യൻ സമൂഹത്തിലെ വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും ജീവിതശൈലിയിലെ മാറ്റങ്ങളുമാാണ് ഐബിഡി കേസുകൾ കൂടിവരുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡ‍ിന്റെ ഉപയോ​ഗവുമെല്ലാം കുടലിൽ വീക്കം ഉണ്ടാക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, പരിസ്ഥിതി മലിനീകരണവും മലിനമായ ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്നത് ഐബിഡിയ്ക്കുള്ള സാധ്യത കൂട്ടുന്നു.

ഉയർന്ന സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, വേണ്ടത്ര സൂര്യപ്രകാശം ഏൽക്കാതിരിക്കൽ എന്നിവയെല്ലാം രോഗത്തിന്റെ അപകടസാധ്യതയും തീവ്രതയും വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഐബിഡി സാധാരണയായി 20 നും 40 നും ഇടയിൽ പ്രായമുള്ള വ്യക്തികളെയാണ് കൂടുതലായി ബാധിക്കുന്നത്. സമ്മർദ്ദ നിയന്ത്രണം, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ ഐബിഡി സാധ്യത കുറയ്ക്കുന്നു.  
 നേരത്തെയുള്ള രോ​ഗം കണ്ടെത്തുന്നത് രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് ; ലക്ഷണങ്ങൾ

1. വയറുവേദന

2. വയറിളക്കം

3. മലാശയ രക്തസ്രാവം

4. അമിത ക്ഷീണം

5. പെട്ടെന്ന് ഭാരം കുറയുക

6. പനി 

7. വിളർച്ച 

8. കുട്ടികളിൽ ആർത്തവം വരാൻ വെെകുക

9. സന്ധി വേദനയും കണ്ണിലെ വീക്കവും:

10. ചർമ്മത്തിൽ തിണർപ്പ് 

 

PREV
Read more Articles on
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ