World Ovarian Cancer Day 2025 : അണ്ഡാശയ ക്യാൻസറിന്റെ പ്രധാനപ്പെട്ട എട്ട് ലക്ഷണങ്ങൾ

Published : May 08, 2025, 09:53 AM IST
World Ovarian Cancer Day 2025 :  അണ്ഡാശയ ക്യാൻസറിന്റെ പ്രധാനപ്പെട്ട എട്ട് ലക്ഷണങ്ങൾ

Synopsis

പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. അണ്ഡാശയ അർബുദം കണ്ടെത്തിയ സ്ത്രീകളിൽ പകുതിയോളം പേർ 63 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു.

എല്ലാ വർഷവും മെയ് 8 ലോക അണ്ഡാശയ ക്യാൻസർ ദിനമായി ആചരിക്കുന്നു. അണ്ഡാശയത്തിലെ അസാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് വിഭജിക്കുന്ന ഒരു രോഗമാണ് അണ്ഡാശയ അർബുദം. ഇത് ജീവന് ഭീഷണിയായേക്കാവുന്ന ഗുരുതരമായ ഒരു അവസ്ഥയാണ്. പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്യാൻസർ വ്യാപിക്കുക ചെയ്യുന്നു.

ഏത് പ്രായത്തിലുമുള്ള സ്ത്രീകളെയും ഈ ക്യാൻസർ ബാധിക്കാമെങ്കിലും 55 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. അണ്ഡാശയ അർബുദം കണ്ടെത്തിയ സ്ത്രീകളിൽ പകുതിയോളം പേർ 63 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു.

അണ്ഡാശയ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ 

ഒന്ന്

വളരെ കുറച്ച് ഭക്ഷണം കഴിച്ചതിനു ശേഷവും വയറു വീർക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ വയറിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം. വയറു വീർക്കുന്നത്, മലബന്ധം, അസിഡിറ്റി അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

രണ്ട്

അമിതമായി പ്രവർത്തിക്കുന്ന മൂത്രസഞ്ചി തുടങ്ങിയ പല രോഗങ്ങളുടെയും ലക്ഷണമാണ് ഇടയ്ക്കിടെയുള്ളതോ അമിതമായി മൂത്രമൊഴിക്കുന്നതാണ് മറ്റൊരു ലക്ഷണം. മൂത്രസഞ്ചിയുടെ ഭിത്തിക്ക് പുറത്ത് അണ്ഡാശയ ക്യാൻസർ കോശങ്ങൾ വളരാം. 

മൂന്ന്

പെൽവിക് ഭാ​ഗത്ത് വേദനയോ അടിവയറ്റിൽ അസ്വസ്ഥതയോ ഉണ്ടാവുന്നുണ്ടെങ്കിൽ ട്യൂമർ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ആർത്തവ വേദന, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (PID), എൻഡോമെട്രിയോസിസ്, അണ്ഡാശയ സിസ്റ്റുകൾ, പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന അവസ്ഥകൾ എന്നിവ മൂലവും പെൽവിക് വേദന ഉണ്ടാകാം. 

നാല്

വിശപ്പില്ലായ്മയാണ് മറ്റൊരു ലക്ഷണം.  വയറു വീർക്കുന്നതോ വയറു നിറഞ്ഞതോ ആയി തോന്നിപ്പിക്കാം. ഇത് ഭക്ഷണം പൂർത്തിയാക്കുന്നതിലെ പ്രശ്നങ്ങൾക്കും കാരണമാകും.

അഞ്ച്

അണ്ഡാശയ കാൻസറും മിക്കപ്പോഴും ക്ഷീണം ഉണ്ടാക്കും. ശരീരത്തിലെ കോശജ്വലന പ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്ന സാധാരണ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും അളവ് ക്യാൻസറിന് മാറ്റാൻ കഴിയും. ഇത് ക്ഷീണത്തിന് കാരണമാകുക ചെയ്യുക.

ആറ്

ശരീരസ്ഥിതിയിലെ പ്രശ്‌നങ്ങൾ കാരണം നടുവേദന ഉണ്ടാകാം. പെൽവിസിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമാകാം ഇത് സംഭവിക്കുക.

ഏഴ്

ക്രമം തെറ്റിയുള്ള ആർത്തവാണ് ഏഴാമത്തെ ലക്ഷണം. ആർത്തവചക്രത്തിൽ പെട്ടെന്ന് മാറ്റം വന്നിട്ടുണ്ടെങ്കിൽ അവ​ഗണിക്കരുത്. അതും മറ്റൊരു ലക്ഷണമാണ്. 

എട്ട്

ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം എന്നത് ആർത്തവം നിലച്ചതിന് ഒരു വർഷമോ അതിൽ കൂടുതലോ കഴിഞ്ഞ് ഉണ്ടാകുന്ന യോനി രക്തസ്രാവത്തെയാണ് സൂചിപ്പിക്കുന്നത്. ലൈംഗിക ബന്ധത്തിനിടയിലോ ശേഷമോ രക്തസ്രാലം ഉണ്ടെങ്കിൽ സൂക്ഷിക്കുക. 

 

 

 


 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക