
അമിതമായ മുടികൊഴിച്ചിലിനും താരനും അകറ്റുന്നതിനും സഹായിക്കുന്ന ചേരുവകളാണ് റോസ് മേരിയും ഗ്രാമ്പുവും. തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാൻ ഈ രണ്ട് ചേരുവകൾ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഗ്രാമ്പൂവിലെ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുടിക്ക് ഗുണം ചെയ്യും. യൂജെനോൾ പോലുള്ള ഫിനോളിക് സംയുക്തങ്ങളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഗ്രാമ്പൂ എന്ന് ഏഷ്യൻ പസഫിക് ജേണൽ ഓഫ് ട്രോപ്പിക്കൽ ബയോമെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.
തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ ഈ സംയുക്തം സഹായിക്കുന്നു. ഇത് തലയോട്ടിയ്ക്ക് മികച്ച നൽകുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും കാരണമാകും. അവ തലയോട്ടി വൃത്തിയാക്കാനും, താരൻ കുറയ്ക്കാനും, ഫംഗസ് അണുബാധ തടയാനും സഹായിക്കുന്നു. ഗ്രാമ്പൂ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും സഹായിക്കും.
റോസ്മേരിയുടെ പ്രധാന ഗുണങ്ങളിലൊന്ന് മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട ഒരു ഹോർമോണായ ഡിഎച്ച്ടി (ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ) തടയാനുള്ള കഴിവാണ്. ഈ സസ്യത്തിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് താരൻ, തലയോട്ടിയിലെ മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നു. മുടിയിൽ റോസ്മേരി ഓയിൽ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്തും. ഇത് മുടി പൊട്ടുന്നത് തടയും. മുടികൊഴിച്ചിൽ കുറയ്ക്കാൻ റോസ് മേരിയും ഗ്രാമ്പുവും ഉപയോഗിക്കേണ്ട വിധം.
ഒരു ടേബിൾ സ്പൂൺ ഉണങ്ങിയ റോസ്മേരി ഇലകളും ഗ്രാമ്പൂകളും 2 അല്ലെങ്കിൽ 3 കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. 15 മുതൽ 20 മിനിറ്റ് നേരെ തിളപ്പിക്കുക. ശേഷം തണുപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയിൽ സൂക്ഷിക്കുക. ശേഷം തലയോട്ടിയിൽ സ്പ്രേ ചെയ്യാം.
മുഖത്തെ കരുവാളിപ്പ് മാറാൻ മാതളനാരങ്ങ കൊണ്ടൊരു മാജിക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam