പുകവലി സ്ത്രീകളെ ബാധിക്കുന്നത് ഇങ്ങനെ; പഠനം പറയുന്നത്

By Web TeamFirst Published Aug 15, 2019, 3:35 PM IST
Highlights

 പുകവലി ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും താറുമാറാക്കുന്നു. എന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകളിലാണെന്ന് പഠനം. 

പുകവലി ശീലം പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടി വരുന്നു. പുകവലി ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും താറുമാറാക്കുന്നു. എന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകളിലാണെന്ന് പഠനം. 

നിലവിൽ 46.8 സ്ത്രീകളാണ് പുകവലി കാരണം രോ​ഗികളായി മാറിയിരിക്കുന്നതെന്ന് ​ഗവേഷകനായ ഡോ. എവർ ഗ്രെച്ച് പറയുന്നു. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. ഈ വിഷയത്തിൽ 2009 ജനുവരി മുതൽ 2014 ജൂലൈ വരെ ഇംഗ്ലണ്ടിലെ യോർക്ക്ഷയർ മേഖലയിൽ ഉണ്ടായ 3,300 ലധികം കേസുകളിൽ ബ്രിട്ടീഷ് ഗവേഷകർ ​പഠനം നടത്തിയിരുന്നു. 

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു. 18-49 വയസിനിടയിലുള്ള സ്ത്രീകൾക്കാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ഡോ. സാന്ദ്ര സോഗാർഡ് ടോട്ടൻബർഗ് പറയുന്നു. പുകവലിക്കാരായ സ്ത്രീകൾക്ക്‌ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് തൂക്കക്കുറവുണ്ടാകുമെന്നും പഠനത്തിൽ പറയുന്നു.

ഗര്‍ഭിണികള്‍ പുകവലിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെയും ബാധിക്കും. ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകള്‍ മാസം തികയുന്നതിനുമുമ്പ് പ്രസവിക്കാന്‍ സാധ്യതയേറെയാണെന്ന് യുഎസിലെ ഒരു ​സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു.
 

click me!