
മെംഗളൂരു: അച്ഛൻ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ മെംഗളൂരുവിലാണ് സംഭവം. ഇവന്റ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യത്തിന് കാരണമായത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്.
ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാർ എന്ന ആൺകുഞ്ഞാണ് മരിച്ചത്. ജൂൺ 14നായിരുന്നു സംഭവം. അതിഥി തൊഴിലാളികളായ ദമ്പതികൾ മെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ജൂൺ 14ന് ഉച്ചയോടെയാണ് കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ചത്. പിന്നാലെ ദമ്പതികൾ കുട്ടിയെ വെൻലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി മരണപ്പെട്ടത്.
കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയതായി വ്യക്തമായതിന് പിന്നാലെയാണ് യുവതി മെംഗളൂരു പൊലീസിൽ പരാതി നൽകിയത്. കുട്ടി ഇഴഞ്ഞ് തുടങ്ങുകയും സാധനങ്ങളിൽ പിടിക്കാനും ശ്രമിക്കുന്നതിനാൽ സാധനങ്ങൾ പ്രത്യേകിച്ച് ബീഡിക്കുറ്റി അലക്ഷ്യമായി എറിയരുതെന്ന് ഭർത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും ഭർത്താവിന്റെ അശ്രദ്ധമായ പെരുമാറ്റമാണ് കുഞ്ഞിന്റെ ജീവൻ പോകാൻ കാരണമായതെന്നും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam