എതിരില്ലാതെ ജയിച്ചത് 10854 സ്ഥാനാർത്ഥികൾ; വൻ വിജയം നേടിയെന്ന് കോൺഗ്രസ്, ചോദ്യം ചെയ്ത് ബിജെപി; ഹിമാചൽ പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തർക്കം

Published : May 20, 2026, 12:07 AM IST
congress bjp

Synopsis

ഹിമാചൽ പ്രദേശിലെ പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പിൽ 10,854 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 131 ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ ഭരണസമിതിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടങ്ങളിലെ വോട്ടെടുപ്പ് റദ്ദാക്കി. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി അംഗങ്ങൾ, പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, വാർഡ് അംഗങ്ങൾ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടുന്നു.

ഷിംല: ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ 10,854 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 131 ഗ്രാമപഞ്ചായത്തുകളിൽ എതിരില്ലാതെ മുഴുവൻ ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. മെയ് 26, 28, 30 തീയതികളിൽ ഈ പഞ്ചായത്തുകളിൽ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ഇതോടെ ഒഴിവാക്കി. ജയിച്ചവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ സ്ഥാനാർത്ഥികളെന്ന് അവകാശപ്പെട്ട് കോൺഗ്രസ് രംഗത്ത് വന്നപ്പോൾ, ചിഹ്നമില്ലാതെ ജയിച്ചവരെങ്ങനെ കോൺഗ്രസ് സ്ഥാനാർത്ഥികളാകുമെന്നാണ് ബിജെപി ചോദിക്കുന്നത്.

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ 85 പേർ ജില്ലാ പരിഷത്ത് പഞ്ചായത്ത് സമിതി അംഗങ്ങളാണ്. 176 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും (പ്രധാൻ), 286 വൈസ് പ്രസിഡന്റുമാരും (ഉപ്-പ്രധാൻ), 10,307 വാർഡ് അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാന ജില്ലയായ ഷിംലയിലാണ് ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ (42 എണ്ണം) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വാർഡ് അംഗങ്ങളുടെ കാര്യത്തിൽ കാംഗ്ര ജില്ലയാണ് മുന്നിൽ. ഇവിടെ 1,657 അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മത്സരരംഗത്ത് ബാക്കിയുള്ള സീറ്റുകളിലേക്ക് നിശ്ചയിച്ച പ്രകാരം വോട്ടെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ സുർജിത് സിംഗ് റാത്തോഡ് അറിയിച്ചു. എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്ന പഞ്ചായത്തുകൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങളും ഫണ്ടുകളും ലഭിക്കും. ഗ്രാമങ്ങളിൽ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായാണ് പലയിടങ്ങളിലും മത്സരമില്ലാതെ പ്രതിനിധികളെ തിരഞ്ഞെടുത്തതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പിണറായി വിജയന്റെ ശൈലി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി'; സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം
വിജയ്‍യുടെ ചേംബറിനുള്ളിലെ സന്ദർശകൻ്റെ സെൽഫി വീഡിയോ; വിവാദം കത്തുന്നു,