
ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തിൽ ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ജനക്കൂട്ടം നിയന്ത്രിക്കാനാകുന്നതിലുമപ്പുറമായിരുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.
ജനങ്ങൾ ഒഴുകിയെത്തുന്നത് ഉണ്ടാക്കിയേക്കാവുന്ന അപകടം മുന്നിൽ കണ്ട് പൊലീസ് ആദ്യം തന്നെ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ സമ്മര്‍ദ്ദമാണ് വീണ്ടും പരിപാടി നടത്താനുള്ള തീരുമാനത്തിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതെന്നാണ് സൂചന. തിരക്ക് നിയന്ത്രിക്കാനാവശ്യമായ ക്രമീകരണങ്ങൾ തിരക്കിട്ട് ഏര്‍പ്പെടുത്തിയതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആര്‍സിബി കിരീടം നേടിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ വിജയാഘോഷം നടത്താൻ കെസിഎ തീരുമാനിക്കുകയായിരുന്നു. ഡി.കെ ശിവകുമാര്‍ നേരിട്ടെത്തിയാണ് വിമാനത്താവളത്തിൽ ആര്‍സിബി ടീമിനെ സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam