വിവാഹപാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു -വീഡിയോ

Published : Feb 27, 2023, 02:43 PM ISTUpdated : Feb 27, 2023, 02:44 PM IST
വിവാഹപാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു -വീഡിയോ

Synopsis

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി.

ഹൈദരാബാദ്: ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ 19കാരനായ മുത്യം എന്ന യുവാവാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി. ശനിയാഴ്ച രാത്രി ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നിർമൽ ജില്ലയിലെ പാർഡി ഗ്രാമത്തിൽബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാത്തിയതായിരുന്നു യുവാവ്.

എല്ലാവരും ആഘോഷത്തിലായിരുന്നു. അതിഥികളുടെ സാന്നിധ്യത്തിൽ ജനപ്രിയ​ ഗാനത്തിന് നൃത്തം ചെയ്യുകയായിരുന്നു. നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് ബോധരഹിതനായി. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. നാല് ദിവസത്തിനിടെ തെലങ്കാനയിൽ ഇത്തരത്തിൽ രണ്ടാമത്തെയാണ് മരിക്കുന്നത്. ഫെബ്രുവരി 22 ന് ഹൈദരാബാദിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24 കാരനായ പൊലീസ് കോൺസ്റ്റബിൾ ഹൃദയസ്തംഭനം മൂലം മരിച്ചു.

 

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി