രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്, കേരളത്തിൽ രോഗവ്യാപനം കുറയുന്നു, പുതിയ കണക്കുകൾ ഇങ്ങനെ

Published : Jan 01, 2024, 02:28 PM IST
രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്, കേരളത്തിൽ രോഗവ്യാപനം കുറയുന്നു, പുതിയ കണക്കുകൾ ഇങ്ങനെ

Synopsis

വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 841 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.  കഴിഞ്ഞ 7 മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതിന് മുൻപുള്ള ആഴ്ച 3818 ആയിരുന്നെന്നുമാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 841 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ 7 മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന കണക്കാണ്. 3 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു , ഇതിൽ 2 മരണം കേരളത്തിലാണ്. നിലവിൽ കേരളത്തിൽ 1869 ആക്ടീവ് കേസുകളാണുള്ളത്. അതേസമയം കേരളത്തിൽ പ്രതിവാര കേസുകളിൽ കാര്യമായ കുറവുണ്ട്. മുൻപുള്ള ആഴ്ചയേക്കാൾ 24 ശതമാനം കുറവുണ്ടായെന്നാണ് കണക്ക്. അതേസമയം കർണാടകയിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ ഉയരുന്നുണ്ട്.

മൂന്നാറില്‍ 12വയസ്സുകാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി, പൊലീസ് അന്വേഷണം

 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന