പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്.

ഇടുക്കി:മൂന്നാർ ചിറ്റിവാര എസ്റ്റേറ്റിൽ പന്ത്രണ്ട് വയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ചു. ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. മൂന്ന് ദിവസം മുൻപ് വീട്ടിൽ ആളില്ലാതിരുന്ന നേരത്ത് കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്. ക്യത്യത്തിനുശേഷം ജാർഖണ്ഡ് സ്വദേശിയായ പ്രതി ഒളിവിൽ പോയി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്തു. പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്‌. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

തീപ്പൊരി പാറിച്ച മത്സരയോട്ടം കവർന്നത് 2 ജീവൻ, തിരുവല്ലത്ത് ബൈക്കുകൾ തമ്മിലിടിച്ച് മറിയുന്ന ദൃശ്യങ്ങൾ പുറത്ത്

New Year 2024 | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live #asianetnews